കൂടുതൽ വീതിയുള്ള സ്ക്രീൻ ഫോൾഡ് ഫോൺ; സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 8 അൾട്ര വിപണിയിലേക്ക്

ജൂലൈ 22 ന് ലണ്ടനിലാണ് ഈ വർഷത്തെ രണ്ടാമത്തെ അൺപാക്ക്ഡ് ഇവൻ്റ് നടക്കുക.
Samsung Galaxy Z Fold 8 Ultra launches
സാംസങ് ഗാലക്സി ഇസെഡ് ഫോൾഡ് 8 അൾട്ര വിപണിയിലേക്ക്
Published on
Updated on

ലണ്ടൻ: ഏറ്റവും പുതിയ ഫോൾഡബിൾ സ്മാർട്ട് ഫോണിൻ്റെ സാംസങ് ഗാലക്സി അൺപാക്ക്ഡ് പ്രഖ്യാപന തീയതി പ്രഖ്യാപിച്ചു. ജൂലൈ 22 ന് ലണ്ടനിലാണ് ഈ വർഷത്തെ രണ്ടാമത്തെ അൺപാക്ക്ഡ് ഇവൻ്റ് നടക്കുക.

“എ ന്യൂ ഷേപ്പ് അൺഫോൾഡ്സ്” (A new form unfolds) എന്ന ടാഗ്‌ലൈനോടെയാണ് സാംസങ് പുതിയ പരിപാടിയുടെ ടീസർ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യൻ സമയം വൈകുന്നേരം 6.30 നാണ് പരിപാടി ആരംഭിക്കുന്നത്.

Samsung Galaxy Z Fold 8 Ultra launches
വാട്സ് ആപ്പിലെ 'യൂസർ നെയിം' ഫീച്ചർ; മെറ്റയ്ക്ക് നോട്ടീസ് അയച്ച് കേന്ദ്രം

സാംസങിൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലോ വെബ്‌സൈറ്റിലോ വായനക്കാർക്ക് ഇത് തത്സമയം കാണാൻ സാധിക്കും. പരിപാടിക്ക് മുന്നോടിയായി വരാനിരിക്കുന്ന ഗാലക്സി ഉപകരണങ്ങൾക്കായി സാംസങിൻ്റെ റിസർവേഷനുകൾ ആരംഭിച്ചിട്ടുണ്ട്.

യുഎസിൽ പ്രീ-ഓർഡർ പൂർത്തിയാക്കുന്ന ഉപഭോക്താക്കൾക്ക് 30 ഡോളർ ക്രെഡിറ്റും ലഭിക്കും. കമ്പനി പുറത്തിറക്കുന്നത് കൂടുതൽ വീതിയുള്ള സ്ക്രീൻ ഉള്ള ഫോൾഡ് ഫോണാണ്. പുസ്തക രൂപത്തിലുള്ള വൈഡ് സ്ക്രീൻ ഡിസൈനിൽ ഗാലക്സി ഇസഡ് ഫോൾഡ് 8 അൾട്ര ഈ പരിപാടിയിൽ അവതരിപ്പിച്ചേക്കും.

ആപ്പിൾ കമ്പനി പുറത്തിറക്കാൻ തയ്യാറെടുക്കുന്ന ഐഫോൺ ഫോൾഡ് മോഡലുകൾക്ക് സമാനമായ രൂപകൽപ്പനയായിരിക്കും ഇതിന് ഉണ്ടാവുക. കഴിഞ്ഞ വർഷം ഡിസംബറിൽ കമ്പനി ഗാലക്സി ഇസഡ് ട്രൈഫോൾഡ് പുറത്തിറക്കിയിരുന്നെങ്കിലും അതിന് പരിമിതമായ ഉൽപ്പാദനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സ്റ്റാൻഡേർഡ് ഗാലക്സി ഇസഡ് ഫോൾഡ് 8 ഫോണിന് നിലവിലുള്ള സാംസങ് ഗാലക്സി ഇസഡ് ഫോൾഡ് 7 നോട് യോജിക്കുന്ന ഡിസൈൻ തന്നെയായിരിക്കും ഉണ്ടാവുക. ദൃശ്യമാകാത്ത തരത്തിലുള്ള ഒരു ക്രീസ്, ശക്തമായ പിൻ ക്യാമറ സിസ്റ്റം, 200 മെഗാപിക്സൽ പ്രധാന ക്യാമറ, വേഗതയേറിയ ചാർജിങ്, 5,000mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന അപ്‌ഗ്രേഡുകൾ.

ഈ പുതിയ മോഡലുകൾക്കൊപ്പം സാംസങ് ഗാലക്സി ഇസഡ് ഫ്ലിപ്പ് 8 ഫോണുകളും ഈ ചടങ്ങിൽ ലോഞ്ച് ചെയ്യും. ഫോണുകൾ കൂടാതെ ഗാലക്സി വാച്ച് 9 (Galaxy Watch 9), വാച്ച് അൾട്ര 2 (Watch Ultra 2) എന്നീ രണ്ട് പുതിയ സ്മാർട്ട് വാച്ചുകളും ഈ പരിപാടിയിൽ അവതരിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

Samsung Galaxy Z Fold 8 Ultra launches
രാജ്യത്ത് അശ്ലീല വീഡിയോ വിറ്റ് ഇൻസ്റ്റഗ്രാം ! ബിബിസി അന്വേഷണ റിപ്പോർട്ട്
News Malayalam 24x7
newsmalayalam.com