സഞ്ചാർ സാഥി സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമെന്ന് വിമർശനം; കൂടുതൽ അറിയാം ആപ്പിനെ കുറിച്ച്

സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാനുള്ള നടപടിയുടെ ഭാഗമായാണ് പുതിയ തീരുമാനം
സഞ്ചാർ സാഥി സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമെന്ന് വിമർശനം; കൂടുതൽ അറിയാം ആപ്പിനെ കുറിച്ച്
Source: Freepik
Published on
Updated on

ഇന്ത്യയിൽ വിൽക്കുന്ന എല്ലാ ഫോണുകളിലും സഞ്ചാർ സാഥി ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ഇന്ത്യയിലെ ഫോൺ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയതിന് പിന്നാലെ നടപടിയിൽ വിമർശനവുമായി ഉപയോക്താക്കൾ. സുരക്ഷയുടെ പേരിലാണെങ്കിൽ പോലും ഫോൺ പോലുള്ള ഒരു സ്വകാര്യ ഉപകരണത്തിലെ ഉപയോഗം തുടർച്ചയായ നിരീക്ഷണത്തിന് വിധേയമാകും എന്നുള്ളതാണ് ഉപയോക്താക്കളെ ആശങ്കാകുലരാക്കുന്നത്.

റഷ്യയിലേയും ചൈനയിലേയും പോലെ സ്വേച്ഛാധിപത്യ സർക്കാരുകൾ അവരുടെ രാജ്യങ്ങളിലെ ഫോൺ ഉപയോക്താക്കളിൽ നിർബന്ധിത ആപ്പുകൾ അടിച്ചേൽപ്പിക്കുന്ന നയം തന്നെയാണ് ഇന്ത്യയും പിന്തുടരുന്നതെന്നാണ് ഒരു വിഭാഗം ഉപയോക്താക്കൾ ആരോപിക്കുന്നത്.

സഞ്ചാർ സാഥി സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമെന്ന് വിമർശനം; കൂടുതൽ അറിയാം ആപ്പിനെ കുറിച്ച്
പുതിയ സ്മാര്‍ട്ട്‌ഫോണുകളില്‍ 'സഞ്ചാര്‍ സാഥി' ആപ്പ് ഉള്‍പ്പെടുത്തണം; കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം

ഒരു ഉപയോക്താവിൻ്റെ സൗകര്യത്തിനനുസരിച്ച് ഉപയോഗിക്കാവുന്നതോ ഉപയോഗിക്കാതിരിക്കാവുന്നതോ ആയ ഒരു ഉപകരണമാക്കുന്നതിനു പകരം,കേന്ദ്ര സര്‍ക്കാര്‍ ഇതിൻ്റെ ഉപയോഗം നിര്‍ബന്ധിതമാക്കിയതും വിമർശവങ്ങൾക്ക് വഴിവെക്കുന്നുണ്ട്. കൂടാതെ ഈ ആപ്പ് ഡിസേബിൾ ആക്കുവാനോ ഡിലീറ്റ് ചെയ്യുവാനോ സാധിക്കുകയില്ലെന്നതും ആളുകളിൽ അസ്വസ്ഥതയുണ്ടാക്കുന്നു. സര്‍ക്കാരിനോ, ഈ ആപ്പിലേക്ക് ആക്‌സസ് ഉള്ള ഏതെങ്കിലും സ്ഥാപനത്തിനോ വ്യക്തിക്കോ വിവിധ രീതികളില്‍ ഫോണുകള്‍ നിരീക്ഷിക്കാന്‍ ഇത് ഉപയോഗിക്കാമെന്നതും ആശങ്കയുണർത്തുന്നു.

ആപ്പിൻ്റെ പ്രവർത്തനം

ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, സഞ്ചാർ സാഥി ആപ്പ് ഒരു ഉപയോക്താവിൻ്റെ ഫോണിൻ്റെ IMEI-യെ ഇന്ത്യയിലെ എല്ലാ നിയമാനുസൃത മൊബൈൽ ഫോണുകളും റെക്കോർഡ് ചെയ്യുന്ന ഒരു കേന്ദ്ര ഡാറ്റാബേസായ CEIR-മായി ബന്ധിപ്പിക്കുന്നു.ഫോൺ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്‌താൽ, ഉപയോക്താക്കൾക്ക് ആപ്പ് വഴി ബ്ലോക്ക് ചെയ്യാനുള്ള അഭ്യർഥന ഫയൽ ചെയ്യാൻ കഴിയും. തുടർന്ന് CEIR ഉടൻ തന്നെ എല്ലാ നെറ്റ്‌വർക്കുകളിലേയും IMEI നിയന്ത്രിക്കുകയും സിം മാറ്റിയാലും ഉപകരണം ഉപയോഗശൂന്യമാവുകയും ചെയ്യും.

സഞ്ചാർ സാഥി സ്വകാര്യതയ്ക്ക് മേലുള്ള കടന്നു കയറ്റമെന്ന് വിമർശനം; കൂടുതൽ അറിയാം ആപ്പിനെ കുറിച്ച്
വെരിഫിക്കേഷന് മാത്രമല്ല... തുടർന്നും വേണം സിം!!! വാട്ട്‌സ്ആപ്പ് പോലുള്ള ഒടിടി മെസേജിങ് ആപ്പുകൾ സിം ബൈൻഡിങ് നടപ്പാക്കണമെന്ന് ഡിഒടി

സഞ്ചാർ സാഥി ആപ്പ് നൽകുന്ന സേവനങ്ങൾ

-നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ ഫോണുകൾ ബ്ലോക്ക് ചെയ്യുക

- യഥാർത്ഥ ഫോണാണോ എന്ന് പരിശോധിക്കാൻ IMEI ആധികാരികത പരിശോധിക്കുക

-സംശയാസ്പദമായ കോളുകളോ മെസേജുകളോ ടെലികോം വകുപ്പിനെ അറിയിക്കുക.

– മോഷ്ടിക്കപ്പെട്ട ഉപകരണങ്ങൾ ട്രാക്ക് ചെയ്യാൻ പൊലീസിനെ സഹായിക്കുക

- ഉപയോക്താക്കളുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് മറ്റ് മൊബൈൽ കണക്ഷനുകൾ എടുത്തിട്ടുണ്ടോ എന്ന് പരിശോധിക്കുക

Related Stories

No stories found.
News Malayalam 24x7
newsmalayalam.com