ഇനി ചാറ്റ്ജിപിടിയില്‍ കയറി വാള്‍മാര്‍ട്ടില്‍ ഷോപ്പിങ് നടത്താം; പുതിയ ചുവടുവെപ്പുമായി ഓപ്പണ്‍ എഐ

ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമുള്ളതും വേഗത്തിലാക്കുന്നതുമാണ് ചാറ്റ്ജിപിടിയുമായി കൈകോര്‍ക്കുന്നതിലൂടെ വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്
ഇനി ചാറ്റ്ജിപിടിയില്‍ കയറി വാള്‍മാര്‍ട്ടില്‍ ഷോപ്പിങ് നടത്താം; പുതിയ ചുവടുവെപ്പുമായി ഓപ്പണ്‍ എഐ
Image: X
Published on
Updated on

ചാറ്റ്ജിപിടിയും വാള്‍മാര്‍ട്ടും കൈകോര്‍ക്കുന്നു. ഉപയോക്താക്കള്‍ക്ക് ചാറ്റ്ജിപിടിയുമായി സംസാരിച്ച് വാള്‍മാര്‍ട്ടില്‍ ഷോപ്പിങ് നടത്താം. ഓപ്പണ്‍എഐ അവതരിപ്പിച്ച 'ഇന്‍സ്റ്റന്റ് ചെക്കൗട്ട്' ഫീച്ചര്‍ വഴിയാണ് പുതിയ കൂട്ടുകെട്ട്.

ഉപയോക്താക്കള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ ചാറ്റ്ജിപിടിയോട് പറഞ്ഞാല്‍ വാള്‍മാര്‍ട്ടില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ കണ്ടെത്താനും വാങ്ങാനും കഴിയുന്നതാണ് പുതിയ ഫീച്ചര്‍. ചാറ്റ്ജിപിടി വഴി നേരിട്ട് ഷോപ്പിങ് ആണ് വാഗ്ദാനം ചെയ്യുന്നത്.

ഇനി ചാറ്റ്ജിപിടിയില്‍ കയറി വാള്‍മാര്‍ട്ടില്‍ ഷോപ്പിങ് നടത്താം; പുതിയ ചുവടുവെപ്പുമായി ഓപ്പണ്‍ എഐ
ഇന്ത്യയിൽ വരുന്നു ഗൂഗിളിൻ്റെ എഐ ഹബ്ബ്; ഒരു ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒരുങ്ങുമെന്ന് സൂചന

ഉപയോക്താക്കളുടെ ഓണ്‍ലൈന്‍ ഷോപ്പിംഗ് കൂടുതല്‍ എളുപ്പമുള്ളതും വേഗത്തിലാക്കുന്നതുമാണ് ചാറ്റ്ജിപിടിയുമായി കൈകോര്‍ക്കുന്നതിലൂടെ വാള്‍മാര്‍ട്ട് ലക്ഷ്യമിടുന്നത്. പുതിയ ഫീച്ചേഴ്‌സ് ഉടന്‍ തന്നെ വാള്‍മാര്‍ട്ട് ഉപയോക്താക്കള്‍ക്ക് ലഭിക്കും.

ഓണ്‍ലൈന്‍ വില്‍പ്പന എഐയിലേക്ക് ചുവടുവെക്കുന്നതിന്റെ ആദ്യ പടിയാകും ഈ നീക്കം. ചാറ്റ് ജിപിടിയില്‍ നിന്നും ആവശ്യമുള്ള സാധനങ്ങള്‍ ഒറ്റ ക്ലിക്കിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

നിലവില്‍ വാള്‍മാര്‍ട്ടിലും വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സാംസ് ക്ലബ്ബിലും അക്കൗണ്ടുള്ളവര്‍ക്ക് ചാറ്റ്ചിടിയുമായി നേരിട്ട് ലിങ്ക് ചെയ്യപ്പെടും.

ഇന്‍സ്റ്റാകാര്‍ട്ട്, ഷോപ്ഫി പോലുള്ള ഇ-കൊമേഴ്‌സ് സേവനങ്ങളുമായി ഇതിനകം തന്നെ ഓപ്പണ്‍ എഐ സഹകരിക്കുന്നുണ്ട്. വാള്‍മാര്‍ട്ടുമായുള്ള സഹകരണത്തോടെ ചാറ്റ്ജിപിടിയില്‍ നിന്ന് ആഡ് ടു കാര്‍ട്ട്, ബൈ നൗ പോലുള്ള ബട്ടണുകള്‍ നേരിട്ട് ചാറ്റ്ജിപിടിയില്‍ ലഭിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com