പരിഹരിച്ചത് 353 സുരക്ഷാ വീഴ്ചകൾ; ക്രോം ബ്രൗസറിന് വേണ്ടി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ​ഗൂ​ഗിൾ

വിൻഡോസ്, മാക്ഒഎസ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി ‘ക്രോം 156’ പതിപ്പാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്
പരിഹരിച്ചത് 353 സുരക്ഷാ വീഴ്ചകൾ; ക്രോം ബ്രൗസറിന് വേണ്ടി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ​ഗൂ​ഗിൾ
Published on: 
Updated on: 

​ഗൂഗിൾ ക്രോം ഉപയോക്താക്കൾക്കായി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി കമ്പനി. വിൻഡോസ്, മാക്ഒഎസ്, ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റങ്ങൾക്കായി ‘ക്രോം 156’ പതിപ്പാണ് ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. നിർബന്ധമായും ഇൻസ്റ്റാൾ ചെയ്തിരിക്കേണ്ട അപ്ഡേറ്റ് ആണിത്. ഗ്രാഫിക്സ്, ആക്സസിബിലിറ്റി, റെൻഡറിങ്, കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ എന്നിവയിലെ ആറ് നിർണായക ബഗുകൾ ഉൾപ്പെടെ 353 സുരക്ഷാ വീഴ്ചകളാണ് ഇതിലൂടെ പരിഹരിച്ചിരിക്കുന്നത്. ‌

ഹാക്കർമാർ ഈ പഴുതുകൾ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതായി നിലവിൽ റിപ്പോർട്ടുകളില്ലെങ്കിലും, ഉപയോക്താക്കൾ സുരക്ഷ മുൻനിർത്തി എത്രയും പെട്ടെന്ന് ബ്രൗസർ അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ലിനക്സ് ഉപയോക്താക്കൾ 156.0.8078.47 പതിപ്പിലേക്കും, വിൻഡോസ്, മാക് ഉപയോക്താക്കൾ 156.0.8078.47 അല്ലെങ്കിൽ 156.0.8078.48 എന്നീ സുരക്ഷിത പാച്ച് പതിപ്പുകളിലേക്കുമാണ് മാറേണ്ടത്. വരും ദിവസങ്ങളിലായി ഈ അപ്ഡേറ്റ് എല്ലാ ഉപയോക്താക്കളിലേക്കും എത്തുമെന്ന്‌ ഗൂഗിൾ വ്യക്തമാക്കിയിട്ടുണ്ട്.

പരിഹരിച്ചത് 353 സുരക്ഷാ വീഴ്ചകൾ; ക്രോം ബ്രൗസറിന് വേണ്ടി അടിയന്തര സുരക്ഷാ അപ്ഡേറ്റ് പുറത്തിറക്കി ​ഗൂ​ഗിൾ
ഉത്സവകാലം ആരംഭിച്ചിട്ട് പോലും ഫോൺ വാങ്ങാതെ ഉപയോക്താക്കൾ; രാജ്യത്തെ സ്മാർട്ട്ഫോൺ ഷിപ്മെന്റിൽ ഇടിവ്

ഇപ്പോൾ പരിഹരിച്ച ഈ സുരക്ഷാ പിഴവുകൾ കണ്ടെത്താൻ സെക്യൂരിറ്റി ഗവേഷകർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ടൂളുകൾ ഉപയോഗിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. നിലവിൽ ഈ പിഴവുകൾ ഹാക്കർമാർ ഉപയോഗിച്ച് ആക്രമണങ്ങൾ നടത്തുന്നതായി തെളിവുകളില്ല.

എങ്ങനെ അപ്ഡേറ്റ് ചെയ്യാം !

ക്രോമിലെ മൂന്ന് ഡോട്ട് മെനുവിൽ ക്ലിക്ക് ചെയ്ത് 'Help' എന്നതിൽ പോകുക, തുടർന്ന് 'About Google Chrome' ക്ലിക്ക് ചെയ്താൽ അപ്‌ഡേറ്റ് ലഭ്യമാകും. അപ്‌ഡേറ്റിന് ശേഷം ബ്രൗസർ റീലോഞ്ച് (Relaunch) ചെയ്യേണ്ടതുണ്ട്.

News Malayalam 24x7
newsmalayalam.com