ടിം കുക്ക് സ്ഥാനമൊഴിയുന്നു; ജോൺ ടെർണസ് ആപ്പിളിൻ്റെ പുതിയ സിഇഒ

ടിം കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും
ടിം കുക്ക്, ജോൺ ടെർണസ്
ടിം കുക്ക്, ജോൺ ടെർണസ്Source: Social Media
Published on
Updated on

പുതിയ തലവനെ പ്രഖ്യാപിച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ. കമ്പനിയുടെ ഹാർഡ്‌വെയർ എൻജിനീയറിങ് വിഭാഗം സീനിയർ വൈസ് പ്രസിഡന്‍റായ ജോൺ ടെർണസാണ് പുതിയ സിഇഒ ആയി ചുമതലയേൽക്കുക. നിലവിലെ സിഇഒയായ ടിം കുക്ക് സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് ജോൺ ടെർണസ് ചുമതലയേൽക്കുക. ടിം കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയർമാനായി തുടരും.

സ്റ്റീവ് ജോബ്സിന് ശേഷം ആപ്പിളിനെ ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി വളർത്തിയ ശേഷമാണ് ടിം കുക്ക് തലപ്പത്ത് നിന്ന് മാറുന്നത്. 2026 സെപ്റ്റംബർ 1-നാണ് ജോൺ ടെർണസ് ഔദ്യോഗികമായി ചുമതലയേൽക്കുക.ആപ്പിളിൻ്റെ സിഇഒ ആകുവാനും അസാധാരണമായ കമ്പനിയെ നയിക്കുവാനും കഴിഞ്ഞത് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമാണെന്നാണ് ടിം പ്രസ്താവനയിൽ അറിയിച്ചത്.

ടിം കുക്ക്, ജോൺ ടെർണസ്
വിരൽ തൊടുമ്പോൾ തന്നെ ടച്ച് സ്ക്രീനുകൾ വേഗത്തിൽ പ്രവർത്തിക്കുന്നു; എങ്ങനെ?

പുതിയ സിഇഒ ആയ ടെർണസ് 2001ലാണ് ആപ്പിളിൻ്റെ ഡിസൈൻ ടീമിൽ ജോയിൻ ചെയ്തത്. പിന്നീട് 2 ദശാബ്ദങ്ങൾക്ക് ശേഷം കമ്പനിയുടെ സീനിയർ വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് എത്തുകയും ചെയ്തു. ഐ ഫോണുകൾ, ഐ പാഡുകൾ, ആപ്പിൾ വാച്ചുകൾ തുടങ്ങിയുടെ നിർമാണത്തിലും രൂപകൽപ്പനയിലും നിർണായക റോളുകൾ കൈകാര്യം ചെയ്തിട്ടുള്ളയാൾ കൂടിയാണ് ടെർണസ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com