വിവോ V60 5G ഇന്ത്യൻ വിപണിയിൽ; സവിശേഷതകൾ എന്തൊക്കെ, വിലയോ?

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച വി50 യുടെ പിൻഗാമിയായാണ് വിവോ വി60 എത്തുന്നത്.
vivo v60 5g
വിവോ V60 5GSource: x
Published on

വിവോ V60 5G ഇന്ന് ഇന്ത്യൻ വിപണിയിലെത്തി. കഴിഞ്ഞ ദിവസമാണ് വിവോ വി60 ജിയുടെ ലോഞ്ച് നടന്നത്. സോഷ്യൽ മീഡിയ പേജുകളിലും യൂട്യൂബ് ചാനലിലും ലോഞ്ച് ലൈവ് സ്ട്രീം അടക്കം ചെയ്താണ് വിവോ ഉപഭോക്താക്കളെ ആകർഷിച്ചത്. ലോഞ്ചിന് പിന്നാലെ ഫ്ലിപ്കാർട്ട്, ആമസോൺ, വിവോയുടെ ഔദ്യോഗിക ഓൺലൈൻ സ്റ്റോർ എന്നിവ വഴി വിവോ വി60 വിൽപ്പനയ്ക്കെത്തുമെന്നും കമ്പനനി അറിയിച്ചിരുന്നു.

ഈ വർഷം ആദ്യം ഫെബ്രുവരിയിൽ രാജ്യത്ത് അവതരിപ്പിച്ച വി50 യുടെ പിൻഗാമിയായാണ് വിവോ വി60 എത്തുന്നത്. വിവോ വി60 യുടെ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയൻ്റിന് 36,999 രൂപയിൽ ആരംഭിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

vivo v60 5g
അൾട്രാ സ്ലിം..! ബ്ലേസ് അമോലെഡ് 2 5G ഇന്ത്യയിൽ ലോഞ്ച് ചെയ്ത് ലാവ

8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി വേരിയന്റുകൾക്ക് യഥാക്രമം 38,999 രൂപയും 40.999 രൂപയുമാണ് വില. അതേസമയം, ഏറ്റവും ഉയർന്ന 16 ജിബി + 512 ജിബി കോൺഫിഗറേഷൻ്റെ വില 45,999 രൂപയാണ്. ഓസ്പിഷ്യസ് ഗോൾഡ്, മിസ്റ്റ് ഗ്രേ, മൂൺലിറ്റ് ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിലാണ് പുതിയ വിവോ മോഡൽ എത്തുന്നത്.

വിവോ വി60 6.77 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് നൽകുന്നത്, 120Hz വരെ റിഫ്രഷ് റേറ്റും 5,000 nits വരെ ലോക്കൽ പീക്ക് ബ്രൈറ്റ്നസ് ലെവലും ഇതിൽ ഉൾപ്പെടുന്നു. 4nm ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 7 ജെൻ 4 SoC, 16GB വരെ LPDDR4x റാമും 512GB വരെ UFS 2.2 ഓൺബോർഡ് സ്റ്റോറേജുമാണ് ഇതിന് കരുത്ത് പകരുന്നത്. വിവോ V60-ൽ 50-മെഗാപിക്സൽ സോണി IMX766 പ്രൈമറി ക്യാമറയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com