

5 യും കടന്ന് ലോകം 6 ജിയിലേക്ക് കുതിക്കുകയാണ്. 2030 ഓടെ വാണിജ്യാടിസ്ഥാനത്തില്‍ 6ജി ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനായുള്ള ഗവേഷണങ്ങളും പരീക്ഷണങ്ങളും ലോകത്ത് പല ഭാഗങ്ങളിലും നടന്നു കൊണ്ടിരിക്കുകയാണ്.
അതിവേഗത തന്നെയാകും 6 ജി എത്തുമ്പോള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാകുക. 100 Gbps മുതല്‍ 1 Tbps (ടെറാബൈറ്റ് പെര്‍ സെക്കന്‍ഡ്) വരെയാകും വേഗത. 5ജിയെ അപേക്ഷിച്ച് 5 ജിക്ക് ഗണ്യമായി കുറഞ്ഞ ലേറ്റന്‍സിയും ഉണ്ടാകും. 100 മൈക്രോസെക്കൻഡിൽ കുറവ് ലേറ്റൻസിയാണ് പ്രതീക്ഷിക്കുന്നത്. ഇത് ഡാറ്റ കൈമാറ്റം തല്‍ക്ഷണമാക്കാന്‍ സഹായിക്കും.
6 ജിയുടെ ഉയര്‍ന്ന വേഗതയും കുറഞ്ഞ ലേറ്റന്‍സിയും ഉപയോഗിച്ച് ത്രിമാന ഹോളോഗ്രാഫിക് വീഡിയോ കോളുകള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സാധിക്കും. വിര്‍ച്വല്‍ ലോകവുമായി സംയോജിപ്പിച്ചുള്ള വിര്‍ച്വല്‍/ഓഗ്മന്റഡ് റിയാലിറ്റി (VR/AR) തടസ്സമില്ലാതെ സാധ്യമാകും.
എഐ നിയന്ത്രിതമായ ഭാവിയാണ് 6ജിയുടെ വരവോടെ ലോകത്തെ കാത്തിരിക്കുന്നത് എന്നു വേണം പറയാന്‍. നെറ്റ് വര്‍ക്കുകള്‍ പൂര്‍ണമായും എഐ നിയന്ത്രിതമാകും. നെറ്റ്വര്‍ക്ക് മാനേജ്മെന്റ്, റിസോഴ്സ് വിതരണം എന്നിവയെല്ലാം എഐ കൈകാര്യം ചെയ്യും.
ഇന്ന് കണക്ട് ചെയ്തിരിക്കുന്ന ഉപകരണങ്ങളെക്കാള്‍ കൂടുതലായി, മനുഷ്യശരീരത്തിലെ സെന്‍സറുകള്‍, ട്രാഫിക് ലൈറ്റുകള്‍, റോഡുകള്‍ തുടങ്ങി എല്ലാം നെറ്റ്വര്‍ക്കുമായി ബന്ധിപ്പിക്കാന്‍ 6ജി സഹായിക്കും.
6G സിഗ്‌നലുകള്‍ക്ക് ചുറ്റുപാടുമുള്ള വസ്തുക്കളുടെ രൂപം, ചലനം, താപനില എന്നിവ സെന്‍സ് ചെയ്യാനുള്ള കഴിവുകളുണ്ടാകും. ഇത് മെച്ചപ്പെട്ട ഓട്ടോണമസ് ഡ്രൈവിംഗ് സാങ്കേതികവിദ്യക്ക് വഴിയൊരുക്കും.
6 ജി ഗവേഷണത്തിനായി ചൈനയും യുഎസുമൊക്കെ ബില്യണ്‍ കണക്കിന് ഡോളറാണ് നിക്ഷേപിച്ചിരിക്കുന്നത്. ചൈനയ്ക്കും യുഎസിനും പുറമേ, യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളും ഗവേഷണം നടത്തുന്നുണ്ട്.
6ജിയുടെ പ്രധാന വെല്ലുവിളി, ഡാറ്റ ട്രാന്‍സ്മിഷന് ഉപയോഗിക്കുന്ന ടെറാഹെര്‍ട്‌സ് (THz) സ്‌പെക്ട്രം, ഭിത്തികള്‍ പോലുള്ള തടസ്സങ്ങളെ കടന്നുപോകാന്‍ ശേഷിയില്ലാത്തതിനാല്‍ സിഗ്‌നല്‍ റേഞ്ച് കുറവായിരിക്കും എന്നതാണ്. ഈ പ്രശ്‌നം മറികടക്കാനുള്ള സാങ്കേതികവിദ്യകളാണ് ഇപ്പോള്‍ വികസിപ്പിക്കുന്നത്.