
റെഡ്മി പാഡ് 2 ഇന്ത്യയില്‍ അവതരിപ്പിച്ച് ഷവോമി. ഉപയോക്താക്കളുടെ വിനോദ- ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്നതിന് ലക്ഷ്യമിട്ടാണ് പുതിയ പാഡ് പുറത്തിറക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ലഭിക്കുന്ന ഏറ്റവും മികച്ച ഫീച്ചറുകളാണ് റെഡ്മി പാഡ് 2ന് ഉള്ളതെന്നാണ് ഷവോമി അവകാശപ്പെടുന്നത്.
റെഡ്മി പാഡ് 2ന്റെ സവിശേഷതകള്‍
റെഡ്മി പാഡ് 2 സീരീസ് 274 ppi പിക്സൽ ഡെൻസിറ്റി, 90Hz റിഫ്രഷ് റേറ്റ്, 16:10 ആസ്പെക്ട് റേഷ്യോ എന്നിവയുള്ള 11 ഇഞ്ച് 2.5K ഡിസ്‌പ്ലേയാണ് നൽകുന്നത്. ടാബ്‌ലെറ്റിന് 10-ബിറ്റ് കളർ ഡെപ്ത്, 1.07 ബില്യൺ കളേഴ്‌സ് സപ്പോർട്ട്, ഔട്ട്‌ഡോർ മോഡിൽ 600 നിറ്റ്‌സ് വരെ തെളിച്ചം, കൂടാതെ ലോ ബ്ലൂ ലൈറ്റ്, ഫ്ലിക്കർ ഫ്രീ, സർക്കാഡിയൻ ഫ്രണ്ട്‌ലി വ്യൂവിങ്ങിനുള്ള TÜV റൈൻലാൻഡ് സർട്ടിഫിക്കേഷനുകൾ എന്നിവയും ലഭിക്കുന്നു. ഡോൾബി അറ്റ്‌മോസും ഹൈ-റെസ് ഓഡിയോ പിന്തുണയുമുള്ള ക്വാഡ്-സ്പീക്കർ സംവിധാനം ടാബ്‌ലെറ്റിന്റെ ഓഡിയോ പ്രൊഫൈല്‍ മികച്ചതാക്കുന്നു.
എന്തൊക്കെയാകും റെഡ്മി പാഡ് 2 ബോക്സിൽ ലഭിക്കുക?
റെഡ്മി പാഡ് 2 സീരീസിൽ 8എംപി ബാക്ക് ക്യാമറയും 5എംപി ഫ്രണ്ട് ക്യാമറയുമാണ് ഉള്ളത്. ഈ ടാബ്‌ലെറ്റുകൾ റെഡ്മി സ്മാർട്ട് പേന്‍ സപ്പോർട്ട് ചെയ്യുന്നവയാണ്. ആൻഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള ഷവോമി ഹൈപ്പർ ഒഎസ് 2 ആണ് റെഡ്മി പാഡ് 2 സീരീസിലുള്ളത്. കോൾ സിങ്ക്, ഷെയേർഡ് ക്ലിപ്പ്ബോർഡ് തുടങ്ങിയ സവിശേഷതകളും ഇവ വാഗ്ദാനം ചെയ്യുന്നു. മീഡിയടെക് G100 അൾട്രാ SoC ചിപ്സെറ്റാണ് പുതിയ റെഡ്മി ടാബിന് കരുത്താകുന്നത്. പാഡ് 2ന്റേത് 18W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 9000mAh ബാറ്ററിയാണ് . 15W ചാർജർ ടാബിനൊപ്പം ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
റെഡ്മി പാഡ് 2 വില, ലഭ്യത
റെഡ്മി പാഡ് 2 സീരീസ് ഒന്നിലധികം വേരിയന്റുകളിൽ ലഭ്യമാണ്. ഗ്രാഫേറ്റ് ഗ്രേ, മിന്റ് ഗ്രീൻ നിറങ്ങളിലാണ് ഷവോമി പുതിയ ടാബ്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്. 13,999 രൂപയിലാണ് റെഡ്മി പാഡ് 2ന്റെ (4ജിബി+ 128ജിബി) വില ആരംഭിക്കുന്നത്. ബേസ് വേരിയെന്റില്‍ സെല്ലുലാർ സപ്പോർട്ട് ഉണ്ടായിരിക്കില്ല. സെല്ലുലാർ സപ്പോർട്ടോട് കൂടിയ റെഡ്മി പാഡ് 2 ( 6ജിബി+ 128ജിബി) ടാബുകള്‍ക്ക് 15,999 രൂപയാണ് വില.