ഓപ്പണ്‍ എഐ മൈക്രോസോഫ്റ്റിനെ വിഴുങ്ങും; ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്

ഇതിനു മറുപടിയെന്നോണമുള്ള നാദെല്ലയുടെ പോസ്റ്റും രസകരമായിരുന്നു
IMAGE: X
IMAGE: X
Published on

ഓപ്പണ്‍ എഐ മൈക്രോസോഫ്റ്റിന്റെ അന്തകനാകുമെന്ന മുന്നറിയിപ്പുമായി ടെസ്ല സിഇഒ ഇലോണ്‍ മസ്‌ക്. ചാറ്റ്ജിപിടിയുടെ അപ്‌ഗ്രേഡ് പതിപ്പായ ജിപിടി-5 ഓപ്പണ്‍ എഐ അവതരിപ്പിച്ചതിനു പിന്നാലെയാണ് മസ്‌കിന്റെ മുന്നറിയിപ്പ്. മൈക്രോസോഫ്റ്റിന്റെ എല്ലാ പ്ലാറ്റ്‌ഫോമുകളിലും ജിപിടി-5 അവതരിപ്പിച്ചിരുന്നു.

ഇതിനെ കുറിച്ചുള്ള മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ലയുടെ എക്‌സ് പോസ്റ്റിലാണ് ഇലോണ്‍ മസ്‌കിന്റെ മുന്നറിയിപ്പ്. മൈക്രോസോഫ്റ്റ് 365 കോപൈലറ്റ്, കോപൈലറ്റ്, ഗിറ്റ്ഹബ് കോപൈലറ്റ്, അസൂര്‍ എഐ ഫൗണ്ടറി എന്നീ പ്ലാറ്റ്‌ഫോമുകളില്‍ ജിപിടി 5 ലഭ്യമാകും എന്നായിരുന്നു സത്യ നാദെല്ലയുടെ പോസ്റ്റ്. യുക്തി, കോഡിങ്, ചാറ്റ് എന്നിവയില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും നൂതനമായ അപ്‌ഡേഷനോടുകൂടിയ മോഡല്‍ എന്ന വിശേഷണത്തോടെയായിരുന്നു നാദെല്ലയുടെ പോസ്റ്റ്.

ഓപ്പണ്‍എഐ സിഇഒ സാം ആള്‍ട്ട്മാന്‍ റെഡ്മണ്ടില്‍ ബിംഗില്‍ ജിപിടി-4 അവതരിപ്പിക്കാന്‍ തന്നോടൊപ്പം ചേര്‍ന്നിട്ട് രണ്ടര വര്‍ഷമേ ആയിട്ടുള്ളൂ. അതിനുശേഷം ഉണ്ടായ പുരോഗതി അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഇതിനു പിന്നാലെയാണ് ഓപ്പണ്‍ എഐ മൈക്രോസോഫ്റ്റിനെ ജീവനോടെ തിന്നും എന്ന മസ്‌കിന്റെ പോസ്റ്റ് വരുന്നത്. ഇതിനു മറുപടിയെന്നോണമുള്ള നാദെല്ലയുടെ പോസ്റ്റും രസകരമായിരുന്നു.

50 വര്‍ഷമായി ആളുകള്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്, അതാണ് ഇതിന്റെ രസം! ഓരോ ദിവസവും നിങ്ങള്‍ പുതിയ എന്തെങ്കിലും പഠിക്കുകയും നവീകരിക്കുകയും പങ്കാളിയാകുകയും മത്സരിക്കുകയും ചെയ്യുന്നു. Azure-ല്‍ Grok 4നായി ആവേശഭരിതനാണ്, Grok 5നായി കാത്തിരിക്കുന്നു! എന്നായിരുന്നു നാദെല്ലയുടെ പോസ്റ്റ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com