ലീഗിൽ വിമതശല്യം, മലപ്പുറം ആര് പിടിക്കും?

ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഉറപ്പിച്ചാണ് എതിരാളികളും കച്ചമുറുക്കുന്നത്.

മലപ്പുറം... സംസ്ഥാനത്തെ ഏറ്റവും ജനസംഖ്യയുള്ള ജില്ല.... 16 നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ജില്ലയിൽ... പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി മലപ്പുറത്ത് ചില അസാധാരണായ രാഷ്ട്രീയ കോളിളക്കങ്ങളൊക്കെ പ്രത്യക്ഷപ്പെട്ട് തുടങ്ങിയിട്ടുണ്ട്. മുസ്ലീം ലീഗിനും കോൺഗ്രസിനും ശക്തമായ വേരോട്ടമുള്ള മണ്ണിൽ കാര്യമായ പോരാട്ടം കാഴ്ചവയ്ക്കാൻ ആകാതെ ഇടതുപക്ഷവും ബിജെപിയും ഉൾപ്പെടുന്ന പ്രതിപക്ഷം ദയനീയമായി പരാജയപ്പെടുന്നതാണ് ഇവിടുത്തെ പതിവ് കാഴ്ച. ഇക്കുറി രാഷ്ട്രീയ സാഹചര്യങ്ങളിൽ വലിയ മാറ്റമൊന്നുമില്ലെങ്കിലും ശക്തമായ മത്സരം കാഴ്ചവയ്ക്കാൻ ഉറപ്പിച്ചാണ് എതിരാളികളും കച്ചമുറുക്കുന്നത്.

News Malayalam 24x7
newsmalayalam.com