'ആശ' ഷമ്മിയല്ല! പ്രകടനം കൊണ്ട് ഞെട്ടിക്കുന്ന ഉർവശി| AASHA REVIEW

ആശയായുള്ള ഉർവശിയുടെ പകർന്നാട്ടം തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്

ഒരു അഭിനേതാവ് ഫ്രെയിമിലേക്ക് ആദ്യം വരുന്ന നിമിഷം തന്നെ കാണികൾക്ക് ആ വ്യക്തി അവതരിപ്പിക്കുന്ന കഥാപാത്രം വെളിപ്പെടുന്നത് അപൂർവമായി മാത്രം സംഭവിക്കുന്ന കാര്യമാണ്. 'ആശ' എന്ന ചിത്രത്തിലെ ആദ്യ സീനിൽ തന്നെ ആ അപൂർവ അവസരം സമ്മാനിക്കുകയാണ് സഫർ സനൽ എന്ന സംവിധായകൻ. തീർത്തും സാധാരണമായ ഒരു രംഗം. നമ്മളിൽ പലരും കണ്ടു പരിചയിച്ച, പലരും ജീവിതത്തിൽ അനുഭവിച്ച കാര്യമാണ് ഈ രംഗത്തിൽ നടക്കുന്നത്. പക്ഷേ, ഇവിടെ കഥാപാത്രം ആ സാധാരണ കാര്യത്തോട് പ്രതികരിക്കുന്ന രീതിയിൽ നിന്നും ആശ ആരാണെന്നല്ല, എന്താണെന്ന് പറയുകയാണ് സിനിമ. ഉർവശി എന്ന നടിയുടെ അതുല്യമായ പ്രതിഭയുടെ വിളയാട്ടമാണ് ഇവിടെ നിന്നങ്ങോട്ട് രണ്ട് മണിക്കൂർ പ്രേക്ഷകർ കാണുന്നത്, അനുഭവിക്കുന്നത്. അവിടെ ഉർവശിയില്ല. ആശ, ആശ മാത്രം!

News Malayalam 24x7
newsmalayalam.com