VIDEOS
'ബെത്ലഹേം കുടുംബ യൂണിറ്റ്' വൈബിൽ ഒരു അമേരിക്കൻ പടം | ONE LINE
പ്രായ വ്യത്യാസം തന്നെയാണ് ഈ അമേരിക്കൻ ഇൻഡിപെൻഡന്റ് ചിത്രത്തിന്റെയും പ്രധാന വിഷയം
നമ്മുടെ നിവിൻ പോളിയും മമിതയും തകർത്ത് അഭിനയിച്ച 'ബെത്ലഹേം കുടുംബ യൂണിറ്റ്' ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത്, മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മുന്നേറുകയാണല്ലോ....ഈ സിനിമയുടെ വൈബിൽ ഒരു അമേരിക്കൻ ചിത്രമുണ്ട്. ഒരു ചെറിയ ഇൻഡി കോമഡി ഡ്രാമ. 'ബെത്ലഹേമി'ൽ എന്തായിരുന്നു? നിവിൻ പോളി അവതരിപ്പിക്കുന്ന, നാൽപതിന് അടുത്ത് പ്രായമുള്ള ജസ്റ്റിനും കൊളേജിൽ പഠിക്കുന്ന ആഷ്ലി എന്ന കൗമാരക്കാരിയും തമ്മിലുള്ള പ്രണയം. ഈ പ്രായവ്യത്യാസം ആണല്ലോ സിനിമയുടെ മെയിൻ തീമായിട്ട് വന്നത്. അതിൽ വലിയ ചർച്ചകളുമുണ്ടായി. ഈ പുറഞ്ഞുവരുന്ന ഇംഗ്ലീഷ് ചിത്രത്തിലും പ്രായമാണ് പ്രധാന വിഷയം. പ്രായ വ്യത്യാസം. ഒപ്പം മനോഹരമായ കാംപസും പുസ്തകങ്ങളും ഒരു മിക്സ് ടേപ്പും. വീഡിയോ കാണാം.
