VIDEOS
THE STORY BEHIND | മരണമെന്ന് മറുപേരുള്ള സെല്‍ഫ് ഗോള്‍; എസ്കോബാറിനെ നഷ്ടപ്പെട്ട ലോകകപ്പ്
വര്‍ഷം 1994, ജൂണ്‍ 22. യുഎസിലെ പാസഡേനയിലെ റോസ് ബൗള്‍ സ്റ്റേഡിയത്തില്‍, വലങ്കാല്‍ ബൂട്ടില്‍ നിന്ന് വഴിതെറ്റി പാഞ്ഞൊരു ഗോളില്‍ ലോകം തരിച്ചുനിന്നു. ഒരു സെല്‍ഫ് ഗോള്‍. ആ സെല്‍ഫ് ഗോളിന് മരണം എന്ന മറുപേരുണ്ടെന്ന് ഗ്രൗണ്ടില്‍ പടര്‍ന്ന നിരാശയ്ക്കും ലോകമെങ്ങുമുള്ള ആരാധകര്‍ക്കും അപ്പോള്‍ അറിയുമായിരുന്നില്ല. പത്ത് ദിവസങ്ങള്‍ക്കിപ്പുറം, ലോക ഫുട്ബോളിലെ ആദ്യ രക്തസാക്ഷിയെ സൃഷ്ടിച്ചു ആ സെല്‍ഫ് ഗോള്‍. കളിക്കളത്തിലെ പിഴവിന് ജീവന്‍ മറുവില കൊടുക്കേണ്ടിവന്ന ആ ഫുട്ബോളറുടെ പേര് ആരും മറക്കാനിടയില്ല. ആന്ദ്രെ എസ്‌കോബാര്‍... ഒരു നെടുവീര്‍പ്പോടെയല്ലാതെ ഒരു ഫുട്ബോള്‍ പ്രേമിക്കും ആ പേര് പറയാനാവില്ല.
