VIDEOS
നിങ്ങളുടെ കുട്ടികൾ കാർട്ടൂൺ അഡിക്‌ട് ആണോ?
വേഗത്തില്‍ പുതിയൊരു ഭാഷ പഠിക്കാനും പാട്ടും സംഭാഷണവും, സാമുഹ്യസാഹചര്യങ്ങളുമൊക്കെ മനസിലാക്കാനും കാര്‍ട്ടൂണുകള്‍ കുട്ടികളെ സഹായിക്കുന്നുണ്ട്. എന്നാല്‍, എല്ലാത്തിനുമൊരു പരിധി വേണമെന്നു മാത്രം.
കാലം മാറുന്നതനുസരിച്ച്, കാര്‍ട്ടൂണുകളുടെ രീതിയും അവതരണവുമൊക്കെ മാറിയിട്ടുണ്ടെങ്കിലും കുട്ടി ആരാധകരുടെ എണ്ണത്തില്‍ കുറവൊന്നും വന്നിട്ടില്ല. കാര്‍ട്ടൂണുകളിലെ കഥയും കഥാപാത്രവും സംഭാഷണവുമൊക്കെ അത്രമേല്‍ കുട്ടികളുടെ ഇഷ്ടം പിടിച്ചെടുക്കാറുണ്ട്. വേഗത്തില്‍ പുതിയൊരു ഭാഷ പഠിക്കാനും പാട്ടും സംഭാഷണവും, സാമുഹ്യസാഹചര്യങ്ങളുമൊക്കെ മനസിലാക്കാനും കാര്‍ട്ടൂണുകള്‍ കുട്ടികളെ സഹായിക്കുന്നുണ്ട്. എന്നാല്‍, എല്ലാത്തിനുമൊരു പരിധി വേണമെന്നു മാത്രം. കാര്‍ട്ടൂണുകള്‍ക്ക് അഡിക്റ്റ് ആകുന്ന തരത്തില്‍ കാഴ്ചാശീലം ഉണ്ടാകുന്നത് അത്ര നല്ല കാര്യമില്ല. അത് കാഴ്ചശക്തിയെ മുതല്‍ മാനസികാരോഗ്യത്തെ വരെ ബാധിക്കും. കുട്ടികളുടെ സ്വഭാവ രൂപീകരണത്തെ പോലും അത് സ്വാധീനിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.