VIDEOS
THE FINAL WHISTLE | രാജാവിൻ്റെ 'ലാസ്റ്റ് ഡാൻസ്', നീലപ്പട ഇതും തൂക്കും!
ലിയോ അവസാന ലോകകപ്പ് വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ആൽബിസെലെസ്റ്റുകൾ വാനോളം പ്രതീക്ഷയിലാണ്.
ഇനിയും കണ്ടുകൊതിതീരാത്ത മാജിക്കിൻ്റെ അക്ഷയപാത്രം... പ്രിയപ്പെട്ട ലിയോ നിങ്ങൾക്ക് ചുറ്റും എന്നും ദൈവതുല്യമായ പ്രഭാവലയമുണ്ട്... നിങ്ങൾ ഈ ലോകത്തെ കോടിക്കണക്കിന് കാൽപന്തു കളി ആരാധകരുടെ ഉടയോനാണ്... അവരുടെ ഏറ്റവും പ്രിയപ്പെട്ട മിശിഹയാണ്! യുഎസിലെ സുപരിചിതമായ പുൽമൈതാനങ്ങളിൽ നീലക്കടലിൻ്റെ രാജാവ്.... ഫുട്ബോളിലെ ഇന്ദ്രജാലക്കാരൻ വീണ്ടും പന്തു തട്ടാനിറങ്ങുമ്പോൾ... കരിയറിലെ അവസാന ലോകകപ്പ് വേട്ടയ്ക്ക് ഇറങ്ങുമ്പോൾ ആൽബിസെലെസ്റ്റുകൾ വാനോളം പ്രതീക്ഷയിലാണ്. ഇക്കുറിയും അസാധ്യമായത് തന്നെ സംഭവിക്കും... ഈ ലോകകപ്പും നമ്മൾ തൂക്കും! കൂടുതൽ അർജൻ്റീനൻ ലോകകപ്പ് വിശേഷങ്ങൾക്കായി വീഡിയോ കാണാം...
