ക്ലൈമാക്സിനെ ബാധിക്കുമെന്ന സംശയത്തില്‍ ചിത്രയുടെ പാട്ട് വേണ്ടെന്നുവച്ചു, പക്ഷേ ജ്യോതിഷി വിട്ടില്ല

Summary

ഡെന്നിസ് ജോസഫ് കഥയും തിരക്കഥയും സംഭാഷണവും രചിച്ച് ജോഷി സംവിധാനം ചെയ്ത ചിത്രമാണ് 'ശ്യാമ'. 1986ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ മമ്മൂട്ടി, നദിയ മൊയ്തു, മുകേഷ്, സുമലത തുടങ്ങിയവരാണ് പ്രധാനവേഷം ചെയ്തത്. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മിച്ച ചിത്രത്തില്‍ നാല് പാട്ടുകളാണ് ഉണ്ടായിരുന്നത്. മൂന്ന് പാട്ടുകള്‍ അന്ന് തുടക്കക്കാരനായിരുന്ന ഷിബു ചക്രവര്‍ത്തിയും, ഒരു പാട്ട് പൂവച്ചല്‍ ഖാദറുമാണ് എഴുതിയത്. രഘു കുമാറിന്റേതായിരുന്നു സംഗീതം. ചെമ്പരത്തിപ്പൂവേ ചൊല്ല്... പൂങ്കാറ്റേ പോയി ചൊല്ലാമോ.. ഏകാന്തമാം ഈ ഭൂമിയില്‍... എന്നീ പാട്ടുകളാണ് ഷിബു ചക്രവര്‍ത്തി എഴുതിയത്. സ്വർണമേടുകളിൽ... എന്നു തുടങ്ങുന്ന പാട്ടാണ് പൂവച്ചല്‍ ഖാദര്‍ എഴുതിയത്. ഇതില്‍ കെ.എസ്. ചിത്ര പാടിയ ചെമ്പരത്തിപ്പൂവേ ചൊല്ല്... എന്ന പാട്ടാണ് റെക്കോഡ് ചെയ്തിട്ടും ചിത്രത്തില്‍ ആദ്യം ഉള്‍പ്പെടുത്താതിരുന്നത്. റിലീസ് തീരുമാനിച്ചതിനു പിന്നാലെയാണ്, ആ പാട്ടിന് രംഗങ്ങള്‍ ഷൂട്ട് ചെയ്ത് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയത്.

ക്ലൈമാക്സിനെ ബാധിക്കുമെന്ന സംശയത്തില്‍ ചിത്രയുടെ പാട്ട് വേണ്ടെന്നുവച്ചു, പക്ഷേ ജ്യോതിഷി വിട്ടില്ല
ജ്യോതിഷി പറഞ്ഞു, ഒഴിവാക്കിയ പാട്ട് സിനിമയില്‍ ഉള്‍പ്പെടുത്തി; പിറന്നത് സൂപ്പര്‍ ഹിറ്റ്
News Malayalam 24x7
newsmalayalam.com