THE FINAL WHISTLE | ലോകകപ്പിൽ ബ്രസീലിൻ്റെ മാസ്സ് തിരിച്ചുവരവ്

ദുർബലരായ എതിരാളികൾക്കെതിരെ യാതൊരു ദയയും കാണിക്കാതെ തന്നെ ബ്രസീൽ ആക്രമണം അഴിച്ചുവിട്ടു.

കുൻഹയുടെ ഡബിൾ സ്ട്രോക്കിലൂടെ ഹെയ്തിയെ 2026 ലോകകപ്പിൽ നിന്നും പുറത്താക്കിയിരിക്കുകയാണ് ബ്രസീൽ. ഇതോടെ ലോകകപ്പിൽ നിന്നും പുറത്താകുന്ന ആദ്യത്തെ ടീമായി ഹെയ്തി മാറിക്കഴിഞ്ഞു. ഏകപക്ഷീയമായ മൂന്ന് ഗോൾ വിജയത്തോടെ ബ്രസീൽ ഗ്രൂപ്പ് സിയിൽ ഒന്നാമതുമെത്തി. മൊറോക്കോയ്ക്കും ബ്രസീലിനും നാല് പോയിൻ്റാണ് ഉള്ളതെങ്കിലും.. ഗോൾ ശരാശരിയിൽ ഇപ്പോൾ ബ്രസീലാണ് മുന്നിൽ... ആദ്യ മത്സരത്തിൽ നിന്നും മെച്ചപ്പെട്ട പ്രകടനമാണ് ആൻസലോട്ടിയുടെ സ്ക്വാഡ് പുറത്തെടുത്തത്. ദുർബലരായ എതിരാളികൾക്കെതിരെ യാതൊരു ദയയും കാണിക്കാതെ തന്നെ ബ്രസീൽ ആക്രമണം അഴിച്ചുവിട്ടു.

News Malayalam 24x7
newsmalayalam.com