VIDEOS
THE FINAL WHISTLE | അർജൻ്റീനയെ ഞെട്ടിക്കുമോ കേപ് വെർഡെ?
ആദ്യമായി ലോകകപ്പ് കളിക്കാനെത്തിയ കേപ് വെർഡെ ലോകകപ്പിലെ ആദ്യ റൗണ്ടിൽ കറുത്ത കുതിരകളായി മാറി കാൽപന്ത് പ്രേമികൾക്ക് രോമാഞ്ചം സമ്മാനിക്കുകയാണ്.
ജൂലൈ നാലിന് പുലർച്ചെ 3.30ന് നടക്കുന്ന 'റൗണ്ട് ഓഫ് 32' നോക്കൗട്ട് പോരാട്ടത്തിൽ, നിലവിലെ ലോക ചാംപ്യന്മാരായ അർജൻ്റീനയാണ് കേപ് വെർഡെയുടെ എതിരാളികൾ. ലോകകപ്പിലെ എക്കാലത്തേയും മികച്ച ഗോൾവേട്ടക്കാരനായ സാക്ഷാൽ മെസ്സിയുടെ പടയോട്ടത്തിന് തടയിടാൻ വൊസീഞ്ഞയ്ക്കും കൂട്ടർക്കും കഴിയുമോ? ഗ്രൂപ്പ് എച്ചിൽ നിന്നും യുറുഗ്വെയേയും സൗദി അറേബ്യയേയുമൊക്കെ പോയിൻ്റ് നിലയിൽ പിന്നിലാക്കി, സ്പെയിനിന് പിന്നിൽ രണ്ടാം സ്ഥാനക്കാരായി അവർ നോക്കൗട്ടിലേക്ക് മുന്നേറുമ്പോൾ പലരും കണ്ണുതള്ളിയിരിപ്പാണ്.
