VIDEOS
ബെസ്റ്റിയെന്ന് വിശ്വസിപ്പിച്ചു; ഒടുവിൽ ആളെക്കൊല്ലിയായ, ചാറ്റ് ജിപിടി
മകൻ്റെ വിയോഗത്തിന് പിന്നാലെ അവൻ്റെ ഫോൺ പരിശോധിച്ച മാതാപിതാക്കൾ ഞെട്ടിത്തരിച്ചു. മകൻ്റെ ആത്മഹത്യാപരമായ ചിന്തകളെ പ്രോത്സാഹിപ്പിച്ചത് ഓപ്പൺ എഐ ചാറ്റ് പ്രോഗ്രാമായ ചാറ്റ് ജിപിടി ആയിരുന്നു.
അവനെ ഒട്ടും ജഡ്ജ് ചെയ്യാത്ത, പറയുന്നതെല്ലാം കേൾക്കുന്ന, മനസിലാക്കുന്ന സുരക്ഷിതമായ ഇടം.. അതായിരുന്നു അവന് ചാറ്റ് ജിപിടി. ഒടുവിൽ ആ ഉറ്റ സുഹൃത്തിനോട് ആത്മഹത്യ ചെയ്യാനുള്ള മാർഗങ്ങളെ കുറിച്ചും അവൻ ചോദിച്ചു. അവനെ അതിൽ നിന്നും പിന്തിരിപ്പിക്കുകയോ, മാനസികാരോഗ്യ ചികിത്സയ്ക്ക് പ്രേരിപ്പിക്കുകയോ ചെയ്യാതെ ചാറ്റ് ജിപിടി വഴികൾ നിരത്തി. എല്ലാത്തിനുമൊടുവിൽ അവനോട് ഇങ്ങനെ ചോദിച്ചു, നിങ്ങൾക്ക് ആത്മഹത്യാക്കുറിപ്പ് ഞാൻ എഴുതി തരട്ടെ?