VIDEOS
നോളനോട് ഇത്ര 'HATE' എന്തിന്? 'ദ ഒഡീസി' വിവാദങ്ങൾ
ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ ഇത്താക്കയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഒഡീസിയസിന്റെ കഥയാണ് 'ദ ഒഡീസി' പറയുന്നത്
ഈ വർഷത്തെ ഏറ്റവും പ്രധാന റിലീസുകളിൽ ഒന്നാണ് 'ദ ഒഡീസി'. ഹോമറിന്റെ പ്രസിദ്ധമായ ഗ്രീക്ക് ഇതിഹാസത്തെ ആസ്പദമാക്കി ക്രിസ്റ്റഫർ നോളൻ ഒരുക്കിയ ഈ ചിത്രത്തിനായി ആകാംക്ഷയോടെയാണ് ലോകം കാത്തിരിക്കുന്നത്. ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാടായ ഇത്താക്കയിലേക്ക് മടങ്ങാൻ ശ്രമിക്കുന്ന ഒഡീസിയസിന്റെ കഥയാണ് സിനിമ പറയുന്നത്. വീട്ടിലേക്കുള്ള വഴി ആ യോദ്ധാവിന് എളുപ്പമായിരുന്നില്ല. പല വെല്ലുവിളികളും ഒഡീസിയസിന്റെ മുന്നിൽ നിരന്നു. ഇവിടെ നോളന്റെ മുന്നിലും നിരവധി വെല്ലുവിളികളാണ് ഉയരുന്നത്. അത് സെറ്റിലല്ല, എഡിറ്റിങ് സ്യൂട്ടിലുമല്ല. സോഷ്യൽ മീഡിയയിൽ. വിമർശനങ്ങളുടേയും വിവാദങ്ങളുടേയും രൂപത്തിൽ. വീഡിയോ കാണാം
