VIDEOS
THE ORIGINALS | 'മുംബൈ നോയറി'ന്റെ തലതൊട്ടപ്പൻ; ആർജിവിയുടെ വാഴ്ചയും വീഴ്ചയും
പല ഭാഷകളിൽ പല ഴോണറുകളിലായി അറുപതിലധികം ചിത്രങ്ങൾ രാം ഗോപാൽ വർമ സംവിധാനം ചെയ്തിട്ടുണ്ട്
അറുപതിലധികം ചിത്രങ്ങൾ രാം ഗോപാൽ വർമ സംവിധാനം ചെയ്തിട്ടുണ്ട്. വളരെ വേഗത്തിലാണ് സിനിമകൾ ഉണ്ടാകുക. ഒരു സിനിമയിൽ നിന്ന് മറ്റൊന്നിലേക്ക് അയാൾ നീങ്ങിക്കൊണ്ടിരുന്നു. അതും പല ഭാഷകളിൽ പല ഴോണറുകളിൽ. കൗമാരക്കാലത്ത് കണ്ട മക്കന്നാസ് ഗോൾഡ്, എക്സോർസിസ്റ്റ്, ഗോഡ്ഫാദർ എന്നീ ചിത്രങ്ങളും ഫെഡറിച്ച് നീഷേ, അയൻ റാൻഡ് എന്നീ ചിന്തകരും അയാളുടെ തീരുമാനങ്ങളേയും സിനിമകളേയും സ്വാധീനിച്ചു.
ഏതൊരാളുടെ ജീവിതത്തിലും എന്ന പോലെ ഉയർച്ചകളും താഴ്ചകളും രാം ഗോപാൽ വർമയുടെ ജീവിതത്തിലും കാണാം. ആ വലിയ കരിയറിനെ നമുക്ക് മൂന്ന് ഘട്ടങ്ങളായി തിരിക്കാം. വ്യവസ്ഥിതിയെ വെല്ലുവിളിച്ച കാലം, മുംബൈ നോയിറിന്റെ തലതൊട്ടപ്പനായിരുന്ന കാലം, തകർച്ചയുടെ കാലം.
