WORLD MATTERS | ടൈം ലൈന്‍ തെറ്റിയ യുദ്ധം; ആത്മവിശ്വാസം നഷ്ടപ്പെട്ട് ട്രംപ്

ഇറാനില്‍ ഇസ്രയേലും യുഎസും തുടങ്ങിയ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ശരിക്കും പെട്ട അവസ്ഥയിലാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വാക്കുകള്‍ വിശ്വസിച്ച് തുടങ്ങിയ യുദ്ധം തുടരാനോ അവസാനിപ്പിക്കാനോ ആകാത്ത അവസ്ഥ. ഭരണമാറ്റമോ, അടിയറവോ ഇറാന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പായി. ലക്ഷ്യമില്ലാതെ തുടരുന്ന യുദ്ധം ലോകവിപണിയെ അനിശ്ചിതത്വത്തിലാക്കുന്നത് ട്രംപിനുമേല്‍ കടുത്ത സമ്മര്‍ദം ഉയര്‍ത്തുന്നുണ്ട്. തുടക്കത്തില്‍ കാണിച്ച ആത്മവിശ്വാസം നഷ്ടപ്പെട്ട ട്രംപ്, സഹായത്തിനായി നാറ്റോ സഖ്യത്തെവരെ സമീപിച്ചു. എല്ലാവരും കൈമലര്‍ത്തിയതോടെ ഇനി എന്ത് എന്ന വലിയ ചോദ്യത്തിനു നടുവിലാണ് ട്രംപ്. ഇറാനില്‍ ട്രംപ് തോല്‍ക്കുകയാണോ?

News Malayalam 24x7
newsmalayalam.com