THE FINAL WHISTLE | ജോട്ടയ്ക്കും റോണോയ്ക്കും വേണ്ടി ലോകകിരീടം ഉയർത്താൻ പോർച്ചുഗൽ

ഈ പടയെ നയിക്കാൻ കരുത്തനായൊരു കപ്പിത്താനുണ്ട്... റൊണാൾഡോ ദോസ് സാൻ്റോസ് അവേരിയോ !! അയാൾക്ക് കീഴിൽ ലോകം വിറപ്പിക്കുന്നൊരു സൈന്യമായി ഈ കൂട്ടം മാറിക്കഴിഞ്ഞു.

പിന്നിട്ട വേനലിലൊരു നെഞ്ചുലയ്ക്കുന്ന അകാലവിയോഗം പറങ്കിപ്പടയെ കാത്തിരുന്നിരുന്നു... ആ യോദ്ധാക്കളിലെ മുൻനിര പോരാളികളിലൊരാൾ ഈ ലോകത്ത് നിന്നും വിടവാങ്ങിയിരിക്കുന്നു... ഏറ്റവും പ്രിയപ്പെട്ട 'ഡിയോഗോ ജോട്ടാ'... നിങ്ങളൊരു യഥാർഥ പോരാളിയായിരുന്നു. ആ നിഷ്ക്കളങ്കമായ പുഞ്ചിരി, ഇന്നും ഈ കൂട്ടത്തിൻ്റെ ഉള്ളു പൊള്ളിക്കുന്നുണ്ട്! നിങ്ങൾ കൂടി കണ്ട ലോകകപ്പ് കിരീടം എന്ന സ്വപ്നത്തിനായി അവർക്കിനിയും മുന്നോട്ടുപോയേ മതിയാകൂ...

ഒറ്റയ്ക്ക് ലോകം കീഴടക്കാൻ പുറപ്പെട്ട യോദ്ധാവിനൊപ്പം ഇന്ന് കരുത്തുറ്റൊരു പെരുംപടയുണ്ട്. പറങ്കി ഫുട്ബോൾ ചരിത്രത്തിലെ സുവർണ കാലത്തിലൂടെയാണ് ആ കൂട്ടം കടന്നുപോകുന്നത്! ലോകം കീഴടക്കാനുള്ള ഏഴ് പതിറ്റാണ്ടായി തുടരുന്ന കാത്തിരിപ്പ് ഇനിയും ലക്ഷ്യം കണ്ടിട്ടില്ലെങ്കിലും... ജോട്ടയ്ക്കായി അത് നേടിയെടുക്കാൻ അവർ പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഈ പടയെ മുന്നോട്ട് നയിക്കാൻ ഇപ്പോഴും കരുത്തനായൊരു കപ്പിത്താനുണ്ട്... റൊണാൾഡോ ദോസ് സാൻ്റോസ് അവേരിയോ !! അയാൾക്ക് കീഴിൽ ലോകം വിറപ്പിക്കുന്നൊരു സൈന്യമായി ഈ കൂട്ടം മാറിക്കഴിഞ്ഞു. വൺ ആൻഡ് ഒൺലി 'പോർച്ചുഗൽ'...

News Malayalam 24x7
newsmalayalam.com