VIDEOS
THE ORIGINALS |ലോകസിനിമയിലെ മീരയുടെ വഴി
'സലാം ബോംബെ' എന്ന സിനിമ സംവിധാനം ചെയ്യാൻ തീരുമാനിച്ചപ്പോൾ അഭ്യുദയകാംക്ഷികൾ കണ്ണുമടച്ച് മീരയെ വിലക്കി. ചുറ്റുമുള്ളവർ നൂറ് കണക്കിന് എതിർവാദങ്ങൾ നിരത്തി. പക്ഷേ മീര വഴങ്ങിയില്ല.
ചീറിപ്പായുന്ന വണ്ടികൾ. തിരക്കിട്ട് തങ്ങളുടെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് നീങ്ങുന്ന ജനസഞ്ചയം. പെട്ടെന്ന് അവരിൽ നിന്ന് ഒരു കൂട്ടം അടർന്ന് മാറുന്നു. അവർ കഥ പറച്ചിലുകാരാകുന്നു. അവർക്ക് ചുറ്റും കാണികളുണ്ടാകുന്നു. ഒരു നിമിഷം ആ കഥ കേൾക്കാൻ ആളുകൾ തിരക്കുകളെ മറന്ന് നിൽക്കുന്നു. ആ ഒരു നിമിഷത്തെ മാജിക്ക്, മീരാ നായരെ അത്ഭുതപ്പെടുത്തി. മീരാ നായർ എന്ന അഭിനേത്രി കഥ പറയാൻ പഠിച്ചത് ഈ തെരുവുകളിലാണ്.