VIDEOS
THE FINAL WHISTLE | ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ തീർക്കുന്ന വിസ്മയം
എംബാപ്പെയും ഡെംബലെയും തിളക്കമേറ്റുന്ന ഫ്രഞ്ച് പട അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും സെമിയിൽ കടന്ന് കരുത്ത് കാട്ടുകയാണ്.
ബ്രസീലിനേയും പോർച്ചുഗലിനേയും പോലുള്ള ടീമുകൾ സമീപകാല ലോകകപ്പുകളിൽ ക്വാർട്ടറിനപ്പുറം കടക്കാനാകാതെ വിറയ്ക്കുമ്പോഴാണ് ദിദിയർ ദെഷാംപ്സിൻ്റെ കുട്ടികൾ അവിടെ വിസ്മയം തീർക്കുന്നത്. കിലിയൻ എംബാപ്പെയും ഉസ്മാൻ ഡെംബലെയും തിളക്കമേറ്റുന്ന ഫ്രഞ്ച് പട, അവസാനം നടന്ന മൂന്ന് ലോകകപ്പുകളിലും സെമിയിൽ കടന്ന് കരുത്ത് കാട്ടുകയാണ്. ടൂർണമെൻ്റുകളിൽ എങ്ങനെ കളിക്കണമെന്നത് ഫ്രാൻസിനെ കണ്ട് പഠിക്കണം. ആധികാരികമായാണ് അവർ ഓരോ മത്സരങ്ങളും വിജയിച്ച് മുന്നേറുന്നത്. മുഴുവൻ ടീമംഗങ്ങളുടേയും അച്ചടക്കത്തോടെയുള്ള കൂട്ടായ പരിശ്രമങ്ങളും... സീനിയർ താരങ്ങളുടെ പരിചയസമ്പത്തും ചേരുന്നതാണ് ഫ്രഞ്ച് ആക്രമണനിര.
