VIDEOS
ONE LINE | മിയാസാക്കിയുടെ പ്രണയം നിറഞ്ഞ ആന്റി വാർ മൂവി!
എയറോനോട്ടിക്കൽ എഞ്ചിനീയറായിരുന്ന ജിറോ ഹോറികോഷിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഈ സിനിമ ഒരുക്കിയിരിക്കുന്നത്
ഹയാവോ മിയാസാക്കിയുടെ പടം. ഒരു സ്റ്റുഡിയോ ജിബ്ലി ചിത്രം. ഫോണും സൈലന്റാക്കി ഒരു ചിത്രത്തിലേക്ക് വീഴാൻ ഇതിൽ കൂടുതൽ എന്തെങ്കിലും വേണോ? വേണ്ട എന്നാണ് എന്റെ അഭിപ്രായം.
പ്രേക്ഷകരുടെ സമയത്തിന്റെ വിലയും തലച്ചോറിന്റെയും ഹൃദയത്തിന്റെയും പരപ്പും ആഴവും വ്യക്തമായി അറിയാവുന്നത് കൊണ്ടാകണം അവരെ അങ്ങനെ തീർത്തും നിരാശരാക്കുന്ന ചിത്രങ്ങൾ മിയാസാക്കി എടുക്കാറില്ല. ഇപ്പോൾ പരിചയപ്പെടുത്തുന്ന ചിത്രവും അതുപോലെ ഒന്നാണ്.
