ഹോളിവുഡിന്റെ സ്വന്തം ക്വിന്റൺ ടാരന്റീനോ

കൾട്ട് എന്ന വാക്കിനോട് ഏറ്റവും നീതി പുലർത്തുന്നത് ക്വിന്റൺ ടാരന്റീനോ ആരാധകരാണ്. അയാൾ അവർക്ക് ഒരുതരം മാനിയ തന്നെയാണ്.

തനതായ സ്റ്റൈൽ നിറഞ്ഞതാണ് ഓരോ ടാരന്റീനോ ഫ്രെയിമും. ഈ ഫ്രയിമുകളുടെ ഭം​ഗി മാത്രമല്ല പ്രേക്ഷകരെ പടത്തിനു മുന്നിൽ കൊരുത്തിടുന്നത്. സാധാരണ നെടുനീളൻ ഡയലോ​ഗുകൾ വരുമ്പോൾ ആളുകൾ കൊട്ടുവായ ഇടാറാണ് പതിവ്. എന്നാൽ എഴുതുന്നത് ടാരന്റീനോ ആണെങ്കിൽ അതങ്ങനാവില്ല. രസകരമായ സംഭാഷണങ്ങളിൽ നിന്നാണ് ടാരന്റീനോ രസകരമായ സന്ദർഭങ്ങളിലേക്ക് കടക്കുക. 

News Malayalam 24x7
newsmalayalam.com