VIDEOS
നിതീഷ് കുമാര്‍ ഒന്‍പത് തവണ ബിഹാര്‍ മുഖ്യമന്ത്രിയായ കഥ
കഴിഞ്ഞ 20 വര്‍ഷത്തിലേറെയായി ബിഹാറിലെ അധികാര വടംവലിയില്‍ സ്വന്തം കസേര എങ്ങനെ ഉറപ്പിക്കണമെന്ന് കൃത്യമായി അറിയാമായിരുന്നു നിതീഷിന്
ഒരു മുന്നണിയെയും തുടര്‍ച്ചയായി വിജയിപ്പിച്ച ചരിത്രം പൊതുവെ ബിഹാറിനില്ല. എന്നിട്ടും പത്ത് വര്‍ഷത്തിനിടെ അഞ്ച് തവണ തുടര്‍ച്ചയായി മുഖ്യമന്ത്രി പദത്തിലിരുന്നതടക്കം ഒന്‍പത് തവണയാണ് നിതീഷ് കുമാര്‍ അധികാര കസേര സ്വന്തമാക്കി വച്ചത്. ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലിരുന്നത് വെറും ഏഴ് ദിവസം... ബിഹാറിലെ കലുഷിതമായ രാഷ്ട്രീയ കോലാഹലങ്ങളുടെ, മുന്നണി മാറ്റത്തിന്റെ, നിതീഷ് ഒന്‍പത് തവണ മുഖ്യമന്ത്രിയായതിന്റെ കഥ ഇങ്ങനെയാണ്...
