VIDEOS
ലോകകപ്പിൽ വീണ്ടും ഇന്ത്യ-പാക് പോരാട്ടം വരുന്നു | THE FINAL WHISTLE | EP 40
ഇത്തവണത്തെ ട്വൻ്റി20 ലോകകപ്പിൽ ഏറ്റവും ഗ്ലാമറസ് പോരാട്ടങ്ങളിലൊന്ന് ഫെബ്രുവരി 15നാണ് നടക്കുക.
ഫെബ്രുവരി 7 മുതൽ ട്വൻ്റി20 വെടിക്കെട്ട് പൂരത്തിൻ്റെ കാലമാണ്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും നിറഞ്ഞ ഗ്യാലറികൾക്ക് നടുവിൽ തീപാറും പോരാട്ടങ്ങൾക്കാണ് തുടക്കമാകാൻ പോകുന്നത്. ഇന്ത്യയിലേയും ശ്രീലങ്കയിലേയും കുട്ടിക്രിക്കറ്റിന് അനുയോജ്യമായ ചെറിയ ഗ്രൗണ്ടുകളിൽ ഫിയർലെസ് മൈൻഡ് സെറ്റുമായി വെടിക്കെട്ട് ബാറ്റർമാർ കൊലവിളി നടത്തുമ്പോൾ റൺമഴ പിറക്കുമെന്ന് ഉറപ്പാണ്. ഇത്തവണത്തെ ട്വൻ്റി20 ലോകകപ്പിൽ ഏറ്റവും ഗ്ലാമറസ് പോരാട്ടങ്ങളിലൊന്ന് ഫെബ്രുവരി 15നാണ് നടക്കുക.
