VIDEOS
സ്റ്റൈലിഷ് ദുൽഖർ, പാതിയിൽ കൈവിട്ടുപോകുന്ന തിരക്കഥ | I'M GAME REVIEW
ഈ സിനിമയിൽ ആക്ഷനുണ്ട്, ഫാന്റസിയുണ്ട്, സ്റ്റൈലിഷായ ദുൽഖറുമുണ്ട്. പക്ഷേ, 'ആർഡിഎക്സി'ലുള്ള ഇമോഷനില്ല
മൂന്ന് വർഷം മുൻപാണ് ദുൽഖർ സൽമാൻ നായകനായ ഒരു മലയാളം ചിത്രം റിലീസ് ആകുന്നത്. ഒരു ഓണം റിലീസ് - 'കിംഗ് ഓഫ് കൊത്ത'. അന്ന് പ്രതീക്ഷിച്ച വിജയം ആ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചില്ല. അന്ന് കൊത്തയുമായി ക്ലാഷ് റിലീസ് ചെയ്ത 'ആർഡിഎക്സ്' എന്ന ചിത്രം അപ്രതീക്ഷിത വിജയമാണ് സ്വന്തമാക്കിയത്. മൂന്ന് വർഷങ്ങൾക്കിപ്പുറം, തെലുങ്ക് സിനിമ ഇൻഡസ്ട്രിയിൽ നടൻ എന്ന നിലയിൽ തന്റേതായ ഒരു ഇടം നേടി, ലോകയിലൂടെ നിർമാതാവ് എന്ന നിലയിൽ പാൻ ഇന്ത്യൻ തലത്തിൽ പേരെടുത്ത ശേഷം 'ആർഡിഎക്സ്' ഒരുക്കിയ നഹാസ് ഹിദായത്തുമായി ചേർന്ന് ദുൽഖർ സൽമാൻ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് വീണ്ടും എത്തുന്നു. അതും ഒരു ഫാന്റസി ആക്ഷൻ ത്രില്ലറുമായി- ഐ ആം ഗെയിം. ഈ സിനിമയിൽ ആക്ഷനുണ്ട്, ഫാന്റസിയുണ്ട്, സ്റ്റൈലിഷായ ദുൽഖറുമുണ്ട്. പക്ഷേ, 'ആർഡിഎക്സി'ലുള്ള ഇമോഷനില്ല.
