VIDEOS
കുടിയേറ്റ പാതകളില്‍ മരിച്ചുവീഴുന്നവര്‍; കണക്കുകള്‍ ആശങ്കപ്പെടുത്തുമ്പോള്‍ | World Matters
അധികൃതരുടെ കണ്ണുവെട്ടിച്ചും, അന്യായ മാര്‍ഗങ്ങളിലൂടെയുമാണ് പലരും രക്ഷപ്പെടുന്നത്. അതിനിടെ സംഭവിക്കുന്ന അപകടമോ, മരണമോ ഒന്നും പുറംലോകം തന്നെ അറിയുന്നുണ്ടാകില്ല.
2015 സെപ്റ്റംബര്‍ രണ്ടിന്, തുര്‍ക്കിയിലെ ബോഡ്രമില്‍നിന്ന് നിന്നൊരു ബോട്ട് പുറപ്പെട്ടു. ബോട്ട് എന്ന് വിളിക്കാമോ എന്നുറപ്പില്ല. ഗ്യാസ് നിറച്ച് ഉപയോഗിക്കാവുന്ന ഒരു ചങ്ങാടമായിരുന്നു അത്. നാല് കിലോമീറ്ററോളം അകലെയുള്ള ഗ്രീക്ക് ദ്വീപ് കോസ് ആയിരുന്നു ലക്ഷ്യസ്ഥാനം. അര മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ലക്ഷ്യം. യാത്രയ്ക്ക് നിയമപരമായ അനുമതിയില്ലാതിരുന്നതിനാല്‍, പാതിരാത്രി പിന്നിട്ടപ്പോഴായിരുന്നു ബോട്ട് പുറപ്പെട്ടത്. എട്ട് പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോട്ടില്‍ 16 പേര്‍! യാത്ര തുടങ്ങി അഞ്ചാം മിനുറ്റില്‍ ബോട്ട് മെഡിറ്ററേനിയന്‍ കടലില്‍ മുങ്ങി. ജീവന്‍ രക്ഷാ ഉപകരണങ്ങളൊന്നും ബോട്ടില്‍ ഉണ്ടായിരുന്നില്ല. യാത്രക്കാര്‍ അണിഞ്ഞിരുന്ന ലൈഫ് ജാക്കറ്റുകളൊന്നും യഥാര്‍ഥമായിരുന്നില്ല അല്ലെങ്കില്‍ അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ പോന്നവയായിരുന്നില്ല.