VIDEOS
ബൂട്ട് കെട്ടാതെ കളിപ്പിക്കില്ലെന്ന് ഫിഫ പറഞ്ഞോ? ലോകകപ്പില്‍ ഇന്ത്യക്ക് സംഭവിച്ചത് | THE STORY BEHIND
Summary
കാല്‍പ്പന്തിന്റെ വിശ്വപോരിന് കൊടിയേറുമ്പോഴൊക്കെ നൊമ്പരമുണര്‍ത്തുന്നൊരു ചോദ്യം ഇന്ത്യയിലെ ഫുട്ബോള്‍ പ്രേമികളുടെ മനസില്‍ ഉയരും. അര്‍ജന്റീനയ്ക്കും ബ്രസീലിനും ജര്‍മനിക്കും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും വേണ്ടിയൊക്കെ പക്ഷംതിരിഞ്ഞ് ആര്‍പ്പു വിളിക്കുന്ന നമുക്ക് എന്ന് സ്വന്തം രാജ്യത്തിന്റ കൊടിയുമായി ആവേശം കൊള്ളാനാകും? നമ്മുടെയൊരു സംസ്ഥാനത്തിന്റെ വലുപ്പം പോലുമില്ലാത്ത രാജ്യങ്ങള്‍ വരെ വിശ്വപോരിന് പന്ത് തട്ടാനെത്തുന്നു. എന്നിട്ടും യോഗ്യതാ റൗണ്ടിനപ്പുറം പോകാന്‍ ഇന്ത്യന്‍ ഫുട്ബോളിന് കഴിയുന്നില്ല. ചരിത്രം പരതിയാലാകട്ടെ, നഷ്ടപ്പെടുത്തിയ സുവര്‍ണാവസരം ഒരു തീരാനോവായി നമ്മെ വീണ്ടും നൊമ്പരപ്പെടുത്തും.
