VIDEOS
ഐഎസ്എൽ നേരിടുന്ന വെല്ലുവിളികളും വിവാദങ്ങളും | THE FINAL WHISTLE | EP 39
12ാം സീസണിൽ നിന്ന് വിട്ടുനിൽക്കാൻ നാല് ക്ലബ്ബുകൾ ശ്രമിച്ചെന്നും എന്നാൽ കായികമന്ത്രാലയം ഭീഷണിപ്പെടുത്തി നിർബന്ധിച്ച് പങ്കെടുപ്പിച്ചെന്നുമാണ് റിപ്പോർട്ട്.
100 വർഷത്തിലേറെ പഴക്കമുള്ള ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ രണ്ട് ക്ലബ്ബുകളാണ് മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും. കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തുമ്പോൾ ഈ ടീമുകളുടെ പേരുകൾ വായിച്ചത് മോഹൻ ബെഗനെന്നും ഈസ്റ്റ് ബെഗനെന്നുമൊക്കെയാണ്. കേന്ദ്രമന്ത്രിയുടെ ഫുട്ബോൾ പരിജ്ഞാനം ഇന്ന് രാഷ്ട്രീയ തലത്തിൽ വലിയ വിവാദമായിട്ടുണ്ട്...
