പ്രേക്ഷകരിലുള്ള കാർത്തിക് സുബ്ബരാജിന്റെ വിശ്വാസമാണ് 'ഡൊറോത്തി'; 'ഫോബിയ' കൊണ്ടത് തകർക്കരുത്

ആൺ ഗർവ് ശ്വസിച്ചു ജീവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ 'ഡൊറോത്തി' നിങ്ങളെ അസ്വസ്ഥരാക്കും

"സഹിക്കാനും പൊറുക്കാനും ഞാനെന്താ പെണ്ണാണോ? ആണാണ്...ആൺ..പെൺ! എന്ത് കേവലമായ പിറവികളാണ് നമ്മൾ..." കാർത്തിക് സുബ്ബരാജിന്റെ 'ഇരൈവി' എന്ന സിനിമയുടെ ക്ലൈമാക്സിൽ എസ്.ജെ. സൂര്യയുടെ കഥാപാത്രം പറയുന്ന നീണ്ട ഒരു ഡയലോഗിന്റെ ഭാഗമാണിത്. ഈ ആൺ തിമിരിനെപ്പറ്റിയുള്ള സംസാരത്തിന്റെ തുടർച്ചയാണ് കാർത്തിക്കിന്റെ പത്താം പടം, 'ഡൊറോത്തി'. ഇവിടെ സംവിധായകന്റെ ശബ്ദം കുറച്ചു കൂടി ഉച്ചത്തിൽ കേൾക്കാം. മുഖ്യധാര സിനിമയിൽ പലർക്കുമില്ലാത്ത തന്റേടം ആ ശബ്ദത്തിൽ പ്രകടമാണ്. ആൺ ഗർവ് ശ്വസിച്ചു ജീവിക്കുന്ന ഒരാളാണ് നിങ്ങളെങ്കിൽ 'ഡൊറോത്തി' നിങ്ങളെ അസ്വസ്ഥരാക്കും. സ്വത്വം എന്ന വാക്കിൽ വിറളിപിടിക്കുന്നവരാണ് നിങ്ങളെങ്കിൽ ഈ സിനിമ നിങ്ങളെ അലോസരപ്പെടുത്തും. ഈ സിനിമ കാണരുത്, നിരോധിക്കണം എന്ന് സമൂഹമാധ്യമങ്ങളിൽ അലമുറയിടുന്നവർ ഇങ്ങനെ അസ്വസ്ഥരാകുന്ന, അലോസരപ്പെടുന്നവരുടെ പ്രതിനിധികളാണ്. വീഡിയോ കാണാം

News Malayalam 24x7
newsmalayalam.com