VIDEOS
അതിദരിദ്രരില്ലാത്ത കേരളം, പ്രഖ്യാപനത്തിലൂടെ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്
സര്‍വേയിലൂടെ കണ്ടെത്തിയവരുടെ ബുദ്ധിമുട്ടുകള്‍ സര്‍ക്കാര്‍ പരിഹരിച്ചു. പക്ഷെ അതുകൊണ്ട് അതിദരിദ്രര്‍ പാടെ ഇല്ലാതാവുമോ? അതിന് സര്‍ക്കാര്‍ മറുപടി നല്‍കുന്നത് ഇങ്ങനെയാണ്,
കുടുംബശ്രീ മുഖേനയുള്ള സര്‍വേകളിലൂടെയാണ് സര്‍ക്കാര്‍ പദ്ധതിക്ക് തുടക്കമിട്ടത്. ആശ വര്‍ക്കാര്‍മാര്‍, റസിഡന്‍സ് അസോസിയേനുകള്‍, തദ്ദേശ സ്ഥാപനങ്ങള്‍ തുടങ്ങി വിവിധ തലത്തിലുള്ള ജനകീയ പങ്കാളിത്തത്തോടെ ഒരു വര്‍ഷമെടുത്താണ് സര്‍വേ പൂര്‍ത്തീകരിച്ചത്. ഇതിലൂടെ 64,006 കുടുംബങ്ങളെയാണ് അതിദരിദ്രരായി കണ്ടെത്തിയത്.
