VIDEOS
"19ാം വയസ്സിൽ മുൻ ബിജെപി എംപി ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചു" | സാക്ഷി മാലിക് | വീഡിയോ
ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ടൊരു പേരാണ് സാക്ഷി മാലിക്കിൻ്റേത്.
ഇന്ത്യൻ കായിക ചരിത്രത്തിൽ സുവർണലിപികളാൽ എഴുതപ്പെട്ടൊരു പേരാണ് സാക്ഷി മാലിക്കിൻ്റേത്. അതിനുമപ്പുറം, തൻ്റെ സ്വപ്നതുല്യമായ കരിയർ പോലും ഹോമിച്ച്... ആൺമേൽക്കോയ്മ നിറഞ്ഞ വ്യവസ്ഥിതിയോട് സന്ധിയില്ലാതെ കലഹിച്ചൊരു പെൺപോരാട്ട വീര്യത്തിൻ്റെ പേര് കൂടിയാണത്.
ബ്രിജ് ഭൂഷൺ ഹോട്ടൽ മുറിയിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുമ്പോൾ തനിക്ക് 19 വയസ്സേ ഉണ്ടായിരുന്നുള്ളൂവെന്ന് സാക്ഷി 'വിറ്റ്നസ്' എന്ന പുസ്തകത്തിൽ തുറന്നെഴുതിയിട്ടുണ്ട്. "ഞാൻ നിൻ്റെ അച്ഛനെപ്പോലെയാണ് എന്ന് പറഞ്ഞു കൊണ്ട്, ബ്രിജ് ഭൂഷൺ എൻ്റെ തോളത്ത് കൂടി കൈയിട്ട് ദേഹത്തേക്ക് ചേർത്തുപിടിച്ചു. പക്ഷെ അത് അങ്ങനെയല്ലെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അന്ന് കരഞ്ഞു കൊണ്ടാണ് അയാളുടെ മുറിയിൽ നിന്നിറങ്ങി എൻ്റെ മുറിയിലേക്ക് ഞാൻ ഓടിയത്,” സാക്ഷി പറയുന്നു....