VIDEOS
പാകിസ്ഥാനും ഭീകര സംഘടനകളും തുടരുന്ന ചങ്ങാത്തം
'തീവ്രവാദ സംഘടനകള്‍' എന്ന് വിശേഷിപ്പിക്കാവുന്ന 12 ഗ്രൂപ്പുകളെങ്കിലും പാകിസ്ഥാനിലുണ്ടെന്നാണ് നാല് വര്‍ഷം മുന്‍പ് യുഎസ് കോണ്‍ഗ്രസ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
ഒറ്റനോട്ടത്തില്‍ ഹിസ്ബുൾ മുജാഹിദീൻ, ലഷ്കറെ ത്വയ്ബ, ജെയ്ഷെ മുഹമ്മദ് എന്നിവയാണ് പാകിസ്ഥാന്റെ ഭീകരമുഖം. 2001ലെ പാർലമെന്റ് ആക്രമണം, 2008ലെ മുംബൈ ആക്രമണം തുടങ്ങി പഹല്‍ഗാം ആക്രമണം വരെ, ഇന്ത്യയില്‍ നടക്കുന്ന ഭീകരാക്രമണങ്ങളുമായി ഈ മൂന്ന് സംഘടനകള്‍ക്ക് ബന്ധമുണ്ട്. രാജ്യത്തിനകത്തും പുറത്തുമായി ഇവര്‍ക്കൊപ്പം ചേരാനും സഹായിക്കാനുമായി ഒട്ടനവധി ചെറിയ സംഘടനകളുമുണ്ട്.