VIDEOS
InFact | കടലിൽ നിന്ന് കണ്ടെടുത്ത ശ്രീരാമന്റെ വില്ല്! വൈറൽ വീഡിയോയുടെ സത്യമെന്ത്?
ചരിത്രവസ്തുതകളിൽ അസ്വഭാവികത തോന്നുമ്പോഴും, ദൃശ്യമികവാണ് വീഡിയോയ്ക്ക് വളരെ പ്രചാരം ലഭിക്കാൻ കാരണം
കടലിൽനിന്ന് കണ്ടെടുത്ത ശ്രീരാമന്റെ വില്ല് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്ന പുതിയൊരു വീഡിയോ. ഭീമാകാരമായ ഒരു വില്ല് കടലിൽ നിന്ന് ഉയർത്തുന്നതും, അതൊരു കപ്പലിലേയ്ക്ക് മാറ്റുന്നതും, പൊലീസുകാർ വില്ല് പരിശോധിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ചരിത്രവസ്തുതകളിൽ അസ്വഭാവികത തോന്നുമ്പോഴും, ദൃശ്യമികവാണ് വീഡിയോയ്ക്ക് വളരെ പ്രചാരം ലഭിക്കാൻ കാരണം. എന്താണ് ഇതിന്റെ യാഥാർഥ്യം?