VIDEOS
പ്രതിഭയ്‌ക്ക് എക്സപയറി ഡേറ്റ് ഇല്ല! മൂന്ന് പതിറ്റാണ്ടിന് ശേഷം മമ്മൂട്ടിയും അടൂരും; 'പദയാത്ര' ട്രെയ്‌ലർ നൽകുന്ന പ്രതീക്ഷകൾ
'നല്ല സിനിമകളുടെ മലയാളം' എന്ന് അഹങ്കരിക്കാൻ ഇവിടുത്തെ സിനിമാപ്രേമികളെ പ്രാപ്തരാക്കിയത് അടൂർ എടുത്ത ചലച്ചിത്രങ്ങൾ കൂടിയാണ്
"പ്രതീക്ഷിച്ച പോലെ സംഭവിച്ചില്ല" - മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം അടൂർ ഗോപാലകൃഷ്ണനും മമ്മൂട്ടിയും ഒന്നിക്കുന്ന പദയാത്ര എന്ന സിനിമയുടെ ട്രെയ്‌ലർ പുറത്തുവന്നപ്പോൾ ചില കോണുകളിൽ നിന്ന് കേട്ട വാചകമാണിത്. ഇത്തരത്തിൽ പല പോസ്റ്റുകളും സമൂഹ മാധ്യമങ്ങളിൽ കാണാം. "ഇത്തവണ 100 കോടി അടിക്കും", "മമ്മൂട്ടി കമ്പനി നല്ല ടീമിനെ ഇറക്കിയിട്ടുണ്ട്" , "അവാർഡ് കിട്ടാൻ വേണ്ടി എടുത്ത പോലെയുണ്ട്", "എന്തൊരു ലാഗ് ആണ്" - എന്ന് തുടങ്ങി "അടൂരിനെന്തിനാ മമ്മൂട്ടി ഇപ്പോൾ ഡേറ്റ് കൊടുത്തത് എന്ന് വരെ പോകുന്നു ഈ പരിദേവനങ്ങൾ. പ്രതിഭയ്ക്ക് എക്സ്പയറി ഡേറ്റ് ഉണ്ടെന്ന മുൻവിധി! വീഡിയോ കാണാം
