VIDEOS
മമ്മൂക്ക ഈസ് ബാക്ക്!!! എട്ട് മാസത്തിന് ശേഷം കേരളത്തിൽ
കൊച്ചി വിമാനത്താവളത്തിൽ, മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള പ്രമുഖർ മമ്മൂട്ടിക്ക് ഊഷ്മളമായ സ്വീകരണം നൽകി
മലയാളത്തിൻ്റെ പ്രിയതാരം മമ്മൂട്ടി എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തിൽ. കൊച്ചി വിമാനത്താവളത്തിൽ, മന്ത്രി പി. രാജീവ് ഉള്‍പ്പെടെയുള്ള പ്രമുഖർ മമ്മൂട്ടിക്ക് ഊഷ്മളമായ സ്വീകരണം നൽകി. പങ്കാളി സുള്‍ഫത്ത്, സുഹൃത്തും നിർമാതാവുമായ ആന്റോ ജോസഫ്, ജോർജ് എന്നിവർ നടനെ അനുഗമിച്ചു. സ്വന്തമായി കാറോടിച്ചാണ് താരം മടങ്ങിയത്. 'പേട്രിയറ്റ്' എന്ന മഹേഷ് നാരായണന്‍ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിനായിട്ടാണ് മമ്മൂട്ടി കൊച്ചിയില്‍ എത്തിയത്.
