'പേട്രിയറ്റി'ലെ മമ്മൂട്ടി കഥാപാത്രം നിസാരക്കാരനല്ല!
മഹേഷ് നാരായണൻ സംവിധാനം ചെയ്ത 'പേട്രിയറ്റ്' റിലീസിന് ഒരുങ്ങുകയാണ്. ഏറെ സവിശേഷതകളുള്ള ചിത്രമാണിത്. അതിൽ പ്രധാനപ്പെട്ടത്, വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ബിഗ് സ്ക്രീനിൽ ഒന്നിച്ചെത്തുന്നു എന്നത് തന്നെ. സിനിമ പ്രഖ്യാപിച്ചപ്പോൾ മുതൽ ഇവരുടെ ക്യാരക്ടറുകളേയും സ്ക്രീൻ ടൈമിനേയും ചുറ്റിപ്പറ്റിയാണ് ഫാൻസിനിടയിൽ സംസാരം. പടം മാസ് ആണോ? പക്കാ കൊമേഷ്യൽ ആണോ എന്നിങ്ങനെ ചോദിക്കുന്നവരേയും ഓൺലൈൻ ഇടങ്ങളിൽ കാണാം.
ഈ സംശയങ്ങൾക്കെല്ലാം, പല വേദികളിൽ മഹേഷ് നാരായണൻ വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. സർപ്രൈസുകളും ഫാൻ മൊമന്റുകളും പടത്തിൽ ഉണ്ടാകുമെന്ന് ആരാധകർക്ക് സംവിധായകൻ ഉറപ്പുനൽകുന്നു. ഇങ്ങനെ പറയുമ്പോൾ തന്നെ, പ്രമേയമാണ് ഈ മൾട്ടിസ്റ്റാർ ചിത്രത്തിലെ താരം എന്നും മഹേഷും അഭിനേതാക്കളും പറഞ്ഞുറപ്പിക്കുന്നുണ്ട്.
'പേട്രിയറ്റ്' ഒരു നടന്ന കഥയല്ലെന്നും നടക്കുന്ന കഥയല്ലെന്നും, ഇത് നടക്കാൻ പാടില്ലാത്ത കഥയാണെന്നുമാണ് മമ്മൂട്ടി പറയുന്നത്. പക്ഷേ ട്രെയിലറും മനുഷ്യൻ എന്ന പാട്ടും ചില നടന്ന സംഭവങ്ങൾ നമ്മളെ ഓർമിപ്പിക്കുന്നു. ചെറിയ ചില സാമ്യതകൾ.
എന്താണ് ആ സംഭവം? എന്താകും ഈ സിനിമയുടെ കഥാപരിസരം? വീഡിയോ കാണാം
