ഇന്ത്യന്‍ സിനിമയുടെ 'മണി സാർ'

പ്രണയം മണി രത്നം സിനിമകളിൽ ഒറ്റ നിമിഷത്തിൽ, ഒറ്റ പ്രായത്തിൽ തുടങ്ങി അവസാനിക്കുന്ന ഒന്നല്ല. അതിന് തുടർച്ചയുണ്ട്.

സൗന്ദര്യം ആപേക്ഷികമാണ്. ആസ്വാദകരുടെ ശീലങ്ങളും മുൻവിധികളും അനുസരിച്ച് അത് വ്യത്യാസപ്പെട്ടേക്കാം. സിനിമയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. എല്ലാവർക്കും പിടിച്ച ഫ്രെയിം, അങ്ങനെയൊന്നില്ലല്ലോ. എന്നാൽ 80കളുടെ ആദ്യം പി.സി. ശ്രീറാം എന്ന സുഹൃത്തിന്റെ ലാംബർട്ടയ്ക്ക് പുറകിലിരുന്ന് നിർമാതാക്കളുടെ ഓഫീസുകൾ കയറിയിറങ്ങിയ ഒരു എംബിഎക്കാരൻ നമ്മുടെ ആകെ സൗന്ദര്യബോധത്തിന് ഒരു മാനദണ്ഡം കൊണ്ടുവന്നു. അങ്ങ് താജ് മഹലിനു ചുവട്ടിൽ മാത്രമല്ല, തിരക്കുള്ള തീവണ്ടിയിലും ബസിലും ഒറ്റവരിയിൽ, ഒറ്റ നോട്ടത്തിൽ, ഹൈക്കൂ സൈസിൽ പ്രണയം പങ്കുവയ്ക്കാമെന്ന് അയാൾ കമിതാക്കളോട് പറഞ്ഞു. മുൻപും പിൻപും വന്ന സംവിധായകരുടെ മനസിൽ ഒരു ചോദ്യം അവശേഷിപ്പിച്ചു. ഈ മണി രത്നം ഷൂട്ട് ചെയ്യുന്ന ക്യാമറ ഏതാ?

News Malayalam 24x7
newsmalayalam.com