VIDEOS
കുടുംബത്തിന് വേണ്ടി എന്തും! ജോർജുകുട്ടിയുടെ മൂന്നാം വരവ് | Drishyam 3 Review
'ദൃശ്യം 3' ഒരു ഇമോഷണൽ ഫാമിലി സ്റ്റോറിയാകും എന്ന് ജീത്തു ജോസഫ് ഒരു ട്വിസ്റ്റിന് വേണ്ടി പറഞ്ഞതല്ല
'ദൃശ്യം 3' ഒരു ഇമോഷണൽ ഫാമിലി സ്റ്റോറിയാകും എന്ന് ജീത്തു ജോസഫ് ഒരു ട്വിസ്റ്റിന് വേണ്ടി പറഞ്ഞതല്ല. ജോർജുകുട്ടി എന്ന നാലാം ക്ലാസുകാരന്റെ തലച്ചോറിനേക്കാൾ മനസിനാണ് ഈ സിനിമ പ്രാധാന്യം നൽകുന്നത്. അയാളുടെ വൈകാരിക പരിസരങ്ങളിലാണ് ഇത്തവണ കഥ നടക്കുന്നത്. ആ കഥാപാത്രത്തിന്റെ അപ്രതീക്ഷിത നീക്കങ്ങൾ പ്രതീക്ഷിച്ച് വരുന്ന പ്രേക്ഷകരോട് ഇത്തരത്തിൽ ഒരു കഥ പറയാൻ അപാര ധൈര്യം വേണം. ജീത്തു ജോസഫ് ആ ധൈര്യം കാട്ടി. മോഹൻലാൽ എന്ന നടന് ജോർജുകുട്ടിയിലെ ഉള്ളൊഴുക്കുകൾ വിജയകരമായി പ്രകാശിപ്പിക്കാൻ സാധിക്കും എന്ന ആത്മവിശ്വാസമാകണം അതിന് ഒരു കാരണം.
