ചില മോഹന്‍ലാല്‍ ചിത്രങ്ങള്‍ നാം വീണ്ടും കാണില്ല

തിരശീലയിലെ ചില കഥാപാത്രങ്ങൾ സിനിമയുടെ അതിരുകൾ കടന്ന് നമ്മുടെ ഉള്ളിൽ ചേക്കേറാറുണ്ട്. ചിലപ്പോൾ അത് മഴപോലെ പെയ്യുന്ന നൊമ്പരമായിരിക്കും.ചിലപ്പോൾ ആത്മാവിനെ അസ്വസ്ഥമാക്കുന്ന കുറ്റബോധമാകും. അതുമല്ലെങ്കില്‍ ഓർമകള്‍ പെയ്തുതീരാത്ത മനുഷ്യജീവിതത്തിലെ അസഹ്യമായ ഏകാന്തതയാകാം. അത്തരം സിനിമാനുഭവങ്ങള്‍ പകര്‍ന്നുതരുന്നുണ്ട് മോഹന്‍ലാല്‍ എന്ന നടന്‍. അഭിനയം എന്നത് വെറും പ്രകടനമല്ല, മനുഷ്യന്റെ ഉള്ളിലേക്കുള്ള ഒരു യാത്രയാണെന്ന് പലകുറി തെളിയിച്ച നടന്‍. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന്റെ ചില സിനിമകൾ നമ്മൾ അതിയായ ഇഷ്ടത്തോടെ ഓർക്കുമെങ്കിലും, ഒരിക്കല്‍ കൂടി കാണാന്‍ മനസ് സമ്മതിക്കാറില്ല. അവ സിനിമകളായല്ല അനുഭവങ്ങളായിട്ടായിരിക്കും നമ്മുടെ മനസില്‍ വാഴുന്നത്.

News Malayalam 24x7
newsmalayalam.com