VIDEOS
തമിഴ് സിനിമാ സംഗീതത്തെ അര നൂറ്റാണ്ട് ഭരിച്ച ഡബിള്‍ ബോങ്കോസ്; മലയാളത്തിന്റെ എംഎസ്‍വി | MELODIA
Summary
കെ.പി. കൊട്ടാരക്കര കഥയും തിരക്കഥയും സംഭാഷണവുമൊരുക്കി, ജെ. ശശികുമാറിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ലങ്കാദഹനം. പ്രേംനസീര്‍ നായകനായ ചിത്രം 1971ല്‍ ഗണേഷ് പിക്ചേഴ്സിന്റെ ബാനറില്‍ കെ.പി. കൊട്ടാരക്കര തന്നെയാണ് നിര്‍മിച്ചത്. പ്രേംനസീറിനൊപ്പം, അടൂര്‍ ഭാസി, ശങ്കരാടി, ജോസ് പ്രകാശ്, കെ.പി. ഉമ്മര്‍, രാഗിണി, വിജയശ്രീ എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിനൊപ്പം പാട്ടുകളും സൂപ്പര്‍ ഹിറ്റായി. എന്നാല്‍, ചില വിമര്‍ശനങ്ങള്‍ തലപൊക്കി. ചിത്രത്തെക്കുറിച്ചോ, അഭിനേതാക്കളെക്കുറിച്ചോ, പാട്ടുകളെക്കുറിച്ചോ ആയിരുന്നില്ല വിമര്‍ശനം. സംഗീത സംവിധായകനെക്കുറിച്ചായിരുന്നു വേറിട്ടൊരു വിമര്‍ശനം.
