ONE LINE | സൗഹൃദം, വിവേചനം, മഹാമാരി; 'ഹോംബൗണ്ട്' ഉയർത്തുന്ന ചോദ്യങ്ങൾ
2020 മെയ് മാസം, കൊവിഡ് ലോക്ക്ഡൗൺ കാലം. മധ്യപ്രദേശിലെ ചുട്ടുപൊള്ളുന്ന ഒരു ദേശീയപാത. ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ കാൽനടയായി നാട്ടിലേക്ക് മടങ്ങുന്നു. ആ കൂട്ടത്തിലുണ്ടായിരുന്ന അമൃത് കുമാർ എന്ന തൊഴിലാളി കുഴഞ്ഞുവീഴുന്നു. നിലത്തേക്ക് പതിച്ച കൂട്ടുകാരനെ ഒപ്പമുണ്ടായിരുന്ന സയ്യൂബ് മുഹമ്മദ് മടിയിലേക്ക് കിടത്തി. മരണവെപ്രാളത്തിൽ പിടഞ്ഞ അവനെ ചേർത്തുപിടിച്ചു. പിറ്റേന്ന് പത്രത്തിൽ ഈ ചിത്രം പബ്ലീഷ് ചെയ്തു. മുസ്ലീങ്ങൾ രാജ്യത്ത് കോവിഡ് വ്യാപിപ്പിക്കുന്നു എന്ന വിദ്വേഷപ്രചാരണത്തിന് ഒരു ആന്റിഡോട്ട്!
സൂറത്തിൽ നിന്ന് ഉത്തർപ്രദേശിലെ ബസ്തിയിലെ തങ്ങളുടെ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു ആ കൂട്ടുകാർ. 1,400 കിലോമീറ്റർ നീണ്ട യാത്ര. അമൃതിന് ആ യാത്ര പൂർത്തിയാക്കാനായില്ല. പക്ഷേ അവന്റെ കഥ, അവൻ പ്രതിനിധീകരിക്കുന്ന ലക്ഷങ്ങളുടെ കഥ ലോകം അറിഞ്ഞു. 'ഹോംബൗണ്ട്' എന്ന ചിത്രത്തിലൂടെ! വീഡിയോ കാണാം
