VIDEOS
'മലർവാടി' മുതൽ 'ബെത്ലഹേം' വരെ; മോളിവുഡിന്റെ ക്രൗഡ് പുള്ളർ നിവിൻ പോളി | THE FAN SHOW
ഒറ്റനോട്ടത്തിൽ നിവിന്റെ വളർച്ച പെട്ടെന്നായിരുന്നുവെന്ന് തോന്നാം. പക്ഷേ, അതങ്ങനെയല്ല.
2010 ജൂലൈ 16. അന്നൊരു വെള്ളിയാഴ്ചയായിരുന്നു. ഒരു ചെറിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തി. പാട്ടുപാടി മലയാളികളുടെ ഖൽബിൽ ഇടംപിടിച്ച വിനീത് ശ്രീനിവാസൻ ആണ് സംവിധാനം. പ്രധാനവേഷങ്ങളിൽ പുതുമുഖങ്ങൾ. അതിൽ കുറ്റിത്താടിയുള്ള ഒരു ചെറുപ്പക്കാരൻ കഥാപാത്രമുണ്ടായിരുന്നു. ചൂടൻ, സുഹൃത്തുക്കൾക്ക് ചങ്ക് പറിച്ചുകൊടുക്കുന്നവൻ, മലർവാടി ആർട്സ് ക്ലബിന്റെ നട്ടെല്ല് - പ്രകാശൻ.
ഒരു ആലുവാക്കാരനാണ് ആ വേഷം ചെയ്തത്. ആ വെള്ളിയാഴ്ച അവൻ പ്രേക്ഷകരുടെ കണ്ണിൽപ്പെട്ടു. പതിയെ അവൻ ബിഗ് സ്ക്രീനിലെ അടുത്തവീട്ടിലെ പയ്യനായി. നിവിൻ പോളി എന്ന് ബിഗ് സ്ക്രീനിൽ എഴുതികാട്ടുമ്പോൾ കാണികൾ കയ്യടിച്ചു തുടങ്ങി. പതിയെ അത് ആർപ്പുവിളിയായി. ആ ഇടംകയ്യൻ, മലയാളിയുടെ ഇടനെഞ്ചിൽ കയറിക്കൂടി. ഒറ്റയ്ക്ക് വഴിവെട്ടിവന്നവനെ പ്രേക്ഷകർ കൊണ്ടാടി.
