VIDEOS
ഇനി നിവിൻ്റെ തിരിച്ചുവരവ്, വരുന്നത് വമ്പന്‍ ചിത്രങ്ങള്‍
നിവിന്റെ 'ജോർജ്' കറുത്ത ഷർട്ടും വെള്ളമുണ്ടും ഉടുത്തിറങ്ങിയപ്പോള്‍ തിയേറ്ററുകള്‍ പൂരപറമ്പായി
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം, മലർവാടി അർട്സ് ക്ലബ്. മലയാളത്തിന് നിരവധി പുതുമുഖങ്ങളെ സമ്മാനിച്ച സിനിമ. അതിലെ പ്രകാശന്‍ എന്ന ചൂടന്‍ കഥാപാത്രമായ നിവിന്‍ പോളി എന്ന ചെറുപ്പക്കാരന്‍ അന്ന് നമുക്ക് പലരില്‍ ഒരാള്‍ മാത്രമായിരുന്നു. ട്രാഫിക്കിലെ കാമിയോ റോളും മെട്രോ, സെവൻസ് തുടങ്ങിയ ചിത്രങ്ങളും നിവിനെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങളായിരുന്നില്ല. എന്നാല്‍, 2012ല്‍ അത്തരം ഒരു കഥാപാത്രം നിവിനെ തേടിയെത്തി. തട്ടത്തിന്‍ മറയത്തിലെ വിനോദ്. മലയാളി ആ പയ്യനെ അങ്ങ് ഏറ്റെടുത്തു. മലയാളിക്ക് എന്തിനാടാ സിക്സ് പാക്ക് എന്ന് നിവിനൊപ്പം നമ്മളും ചോദിച്ചു.