VIDEOS
യമാലിൻ്റെ പേടിസ്വപ്നം! നുനോ മെൻഡസ്, ഇത് അയാളുടെ കാലമല്ലേ...
2002ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച ഈ അവതാരപ്പിറവിയുടെ അപദാനങ്ങൾ എത്ര പാടിപ്പുകഴ്ത്തിയാലും മതിയാകില്ല.
കൊച്ചി: റോബർട്ടോ മാർട്ടിനസിൻ്റെയും ലൂയിസ് എൻറിക്വെയുടെയും ആയുധപ്പുരയിലെ ഉഗ്രപ്രഹരശേഷിയുള്ള ബോംബ്... നിലവിൽ ഫുട്ബോൾ ലോകത്തെ ഏറ്റവും അപകടകാരിയായ ഫുൾ ബാക്ക് നുനോ മെൻഡസിനെ മറ്റെന്ത് പറഞ്ഞ് വിശേഷിപ്പിക്കാനാണ്? 2002ൽ പോർച്ചുഗലിലെ ലിസ്ബണിൽ ജനിച്ച ഈ അവതാരപ്പിറവിയുടെ അപദാനങ്ങൾ എത്ര പാടിപ്പുകഴ്ത്തിയാലും മതിയാകില്ല.
കഴിഞ്ഞ തവണ ചാംപ്യൻസ് ലീഗ് ജേതാക്കളായ പിഎസ്‌ജിയുടെയും, നേഷൻസ് ലീഗ് ജേതാക്കളായ പോർച്ചുഗലിൻ്റെയും കോട്ട കാക്കുന്ന ചാവേർ പോരാളി! അതെ, ഫുട്ബോളിൽ ഇനി ഉദയം ചെയ്യാൻ പോകുന്നത് നുനോ മെൻഡസിൻ്റെ യുഗമാണ്. വീഡിയോ കാണാം...