VIDEOS
എ.ആര്‍. റഹ്‍മാനെ വേണ്ടെന്നു പറഞ്ഞ ബോളിവുഡ്; പിന്നീട് നടന്നത് ചരിത്രം
Summary
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഒരു ബോളിവുഡ് ചിത്രത്തിന്റെ പാട്ടുകള്‍ പുറത്തിറങ്ങിയപ്പോള്‍ പുതുതലമുറയുടെ സംഗീതമെന്ന് ആളുകള്‍ അതിനെ വാഴ്ത്തി. റീമേക്ക് ചിത്രങ്ങളിലൂടെ ഹിന്ദിയില്‍ വരവറിയിച്ച രാം ഗോപാല്‍ വര്‍മയുടെ ആദ്യ ഹിന്ദി ചിത്രമായിരുന്നു അത്. പക്ഷേ, ആ ചിത്രം ആര്‍ജിവിയെയും കടത്തിവെട്ടി സംഗീത സംവിധായകന്‍ സ്വന്തമാക്കി. അതും ഒരു തുടക്കക്കാരന്‍. മൂന്നു വര്‍ഷംകൊണ്ട് ദക്ഷിണേന്ത്യയുടെ ഹൃദയം കവര്‍ന്നയാള്‍, നാലാം വര്‍ഷം പാന്‍ ഇന്ത്യന്‍ സ്റ്റാറായി. മൂന്ന് പതിറ്റാണ്ടിനിപ്പുറം ആഗോള സംഗീതലോകത്തിനു തന്നെ ആ പേര് വിസ്മയമാണ്. നണ്‍ അദര്‍ ദാന്‍ എ.ആര്‍. റഹ്‍മാന്‍.
